97ാം വയസില്‍ കോവിഡിനെ അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛന് ഉണ്ണികൃഷ്ണന് നമ്പൂതിരി. കോവിഡ് പൊസിറ്റീവായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ണികൃഷ്ണന് നമ്പൂതിരി. ഇപ്പോള്‍ കോവിഡ് നെഗറ്റീവായതിന്റെ സന്തോഷത്തിൽ അദ്ദേഹത്തിന്റെ മകന് ഭവദാസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രേത്യക ചിട്ടകള്‍ ഉണ്ടായിരുന്നതിനാലാണ് ഈ പ്രായത്തിലും ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞതെന്ന് താരത്തിന്റെ മക്കള്‍ പറയുന്നത്

ന്യുമോണിയ ബാധിച്ച് മൂന്നാഴ്ച മുമ്പ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയതായിരുന്നു ഉണ്ണികൃഷ്ണന് നമ്പൂതിരി. അന്ന് കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. ന്യുമോണിയ ഭേദമായി വീട്ടിലെത്തിയ താരത്തിന് രണ്ടു ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയത്. രണ്ട് ദിവസം ഐസിയുവില്‍ കഴിയേണ്ടി വന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം തിരിച്ചു വന്നിരിക്കുന്നുവെന്നും ഭവദാസന്‍ നമ്പൂതിരി പറഞ്ഞു.