ബിഗ് ബോസ് റിയാലിറ്റി ഷോ ടാലന്റ് മാനേജർ ബൈക്ക് അപകടത്തിൽ മരണപെട്ടു

ബിഗ് ബോസ് റിയാലിറ്റി ഷോ ടാലന്റ് മാനേജർ ബൈക്ക് അപകടത്തിൽ മരണപെട്ടു. ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിലെ ടാലന്റ് മാനേജര്‍ പിസ്ത ദദ്ദഖിന് ആണ് ദാരുണ മരണം സംഭവിച്ചത്. സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് ഷോയ്ക്ക് പുറമേ ഒട്ടേറെ ഹിന്ദി റിയാലിറ്റി ഷോകളുടെ അണിയറപ്രവര്‍ത്തകയായിരുന്നു പിസ്ത. പ്രമുഖ ബിഗ് ബോസ് താരങ്ങൾ പിസ്തയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്ത് എത്തിയിട്ടുണ്ട്.

വീട്ടിലേക്കുള്ള യാത്രാമധ്യേ ആണ് ബൈക്കി അപകടത്തിൽ പെട്ടത് പിസ്തയും അസിസ്റ്റന്റും സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ചുറ്റുമുള്ള ഇരുട്ട് കാരണം വണ്ടി ഒരു കുഴിയിലേക്ക് നിയന്ത്രണം വിട്ട് പോയതായും, അങ്ങിനെ റോഡിൽ വീണതിനെ തുടർന്ന് എതിരെ വന്ന ഒരു വണ്ടി പിസ്തയുടെ മുകളിലൂടെ കയറി ഇറങ്ങിയതാകാം എന്നും റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്ത് തന്നെ ജീവൻ നഷ്ടപ്പെട്ടു എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഫിയര്‍ ഫാക്ടര്‍: ഖത്രോം കി ഖിലാടി, ദി വോയിസ് തുടങ്ങിയ പരിപാടികളുടെയും ടാലന്റ് മാനേജറായിരുന്നു പിസ്ത.

Noora T Noora T :