ഭാര്യയുടെ ഫോൺ കോൾ നടുക്കി ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല തുറന്നടിച്ച് കൃഷ്ണകുമാർ

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കൃഷ്ണകുമാര്‍ രംഗത്തിറങ്ങിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും തിരുവനന്തപുരത്ത് ബിജെപി പരിപാടികളില്‍ വലിയ ഓളം സൃഷ്ടിക്കാന്‍ കൃഷ്ണകുമാറിന് സാധിച്ചിരുന്നു. പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്ന പ്രസംഗമാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതോടെ ബിജെപിക്കായി വാദിച്ച് രാജ്യസഭാ എംപി സ്ഥാനമാണ് കൃഷ്ണകുമാര്‍ ലക്ഷ്യമിടുന്നതെന്ന ആരോപണവും ഉയര്‍ന്നു.

എന്‍ഡിഎ സര്‍ക്കാരിനോട് തനിക്ക് താത്പര്യമെന്നും മോദി തനിക്ക് ഏറെ പ്രിയപ്പെട്ട ഇഷ്ടപ്പെട്ട പ്രധാനമന്ത്രിയാണെന്ന് കൃഷ്ണകുമാർ തുറന്നടിച്ച് പറഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിലടക്കം നിരവധി സൈബർ ആക്രമണം നേരിട്ടു.

കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കൃഷ്ണകുമാറിനെ പരിഗണിക്കുന്നതായ വാര്‍ത്ത പുറത്തുവരുന്നുണ്ട്. തിരുവനന്തപുരം സെന്‍ട്രലില്‍ ആണ് കൃഷ്ണകുമാറിനെ പരിഗണിക്കുന്നതെന്നും, ഇവിടെ കൃഷ്ണകുമാറിനോ എസ്.സുരേഷിനോ ആണ് സാധ്യത നിലവിലുള്ളതെന്നും പറയുന്നു.

എന്നാൽ താൻ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കൃഷ്ണകുമാര്‍ രംഗത്ത്
താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും നിയമസഭാ തെരഞ്ഞെടപ്പില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ സ്ഥാനാര്‍ഥിയാകുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഒരു മാധ്യമത്തിനും താന്‍ അത്തരത്തില്‍ അഭിമുഖം നല്‍കിയിട്ടില്ലെന്നും കൃഷ്ണകുമാര്‍ ‘സമയം മലയാള’ത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. ”പലതരം വാര്‍ത്തകള്‍ വരാം. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. വാര്‍ത്ത കണ്ട് ഭാര്യ പോലും വിളിച്ചു ചോദിച്ചു, ഈ ദിവസം വരെ ഒരു ബിജെപി നേതാവും തന്നെ വിളിച്ച് സീറ്റ് വേണോ എന്ന് ചോദിച്ചിട്ടില്ല. താന്‍ അവരെയും വിളിച്ചിട്ടില്ല. പുറത്തുവന്ന വാര്‍ത്തകള്‍ക്ക് സത്യത്തിന്റെ ഒരുകണിക പോലുമില്ല. അട്രാക്ടീവ് ടൈറ്റിലിന് വേണ്ടിയാവാം അങ്ങനെയൊരു വാര്‍ത്ത വന്നത്. താന്‍ ഒന്നും മോഹിച്ചല്ല ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിയത്. ഇലക്ട്രല്‍ പൊളിറ്റിക്‌സിനെക്കാളും പ്രചാരണ രാഷ്ട്രീയത്തോടാണ് താല്‍പ്പര്യം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴാണ് ആളുകള്‍ തന്നെ ശ്രദ്ധിച്ചു തുടങ്ങിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ആറ്റിങ്ങല്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നീ നാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു പോയിട്ടുണ്ട്. അന്ന് അതാരും ശ്രദ്ധിച്ചില്ലെന്നും കൃഷ്ണകുമാർ പറയുന്നു

ഇപ്പോള്‍ തന്റെ കുടുംബത്തിനു നേരെ സൈബര്‍ ആക്രമണം വന്നപ്പോഴാണ് മാധ്യമ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തെരഞ്ഞെടുപ്പിന് ഒരുമാസം മുമ്പേ പ്രചാരണങ്ങള്‍ക്കായി ഷൂട്ടിങ്ങിന് ഇടവേള നല്‍കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയും പ്രചാരണത്തിന് പോകാന്‍ താന്‍ തയാറാണ്. അതല്ലാതെ അതിനപ്പുറത്തേക്ക് മറ്റൊന്നും താന്‍ ചിന്തിച്ചിട്ടേയില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.എന്നാല്‍ താന്‍ തല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ല എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്.

Noora T Noora T :