നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു!

പ്രശസ്ത നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഗാന്ധിഭവൻ പാലിയേറ്റീവ് കെയറിൽ ചികിത്സയിലായിരുന്നു. 300ല​ധി​കം ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച തങ്കം ചി​ത്ര​ങ്ങ​ളി​ല്‍ ശ​ബ്ദം ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 2018 ൽ കേരള സംഗീതനാടക അക്കാദമി ഗുരുപൂജാ പുരസ്‌കാരം നൽകി ആദരിച്ച വ്യക്തിത്വം കൂടിയാണ്.

കോട്ടയം വേളൂർ തിരുവാതുക്കൽ ശരത്ചന്ദ്രഭവനിൽ കുഞ്ഞുക്കുട്ടൻ-ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകളാണ്. 1941 ഫെബ്രുവരി 26നാണ് ജനനം. രാധാമണിയായി ജനിച്ച തങ്കം പിൽക്കാലത്ത് പാലാ തങ്കം എന്ന പേരിൽ അറിയപ്പെടുകയായിരുന്നു. പത്ത് വയസ്സ് മുതൽ സംഗീത പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച പാലാ തങ്കം ഏഴാം തരത്തിൽ പഠനം നിർത്തുകയായിരുന്നു.

12ആം ​വ​യ​സി​ല്‍ ആ​ല​പ്പി വി​ന്‍​സ​ന്റി​ന്‍റെ കെ​ടാ​വി​ള​ക്ക് എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ​ത്. ജോൺ ഭാഗവതർ, രാജഗോപാലൻ ഭാഗവതർ, വിജയൻ ഭാഗവതർ എന്നിവരുടെ ശിക്ഷണത്തിലാണ് പാലാ തങ്കം സംഗീതം അഭ്യസിച്ചു തുടങ്ങി. പിന്നീട് ചങ്ങനാശേരിയിൽ എൽ.പി.ആർ. വർമ്മയുടെ ശിക്ഷണത്തിലായിരുന്നു സംഗീതപഠനം. തുടർന്ന് മലയാള സംഗീത രംഗത്തേക്ക് കടന്നു വന്ന പാലാ തങ്കത്തിൻ്റെ ആദ്യഗാനം ആലുവ അജന്ത സ്റ്റുഡിയോ ഉടമ ആലപ്പി വിൻസെന്റിന്റെ ‘കെടാവിളക്ക്’ എന്ന ചിത്രത്തിൽ ‘താരകമലരുകൾ വാടി, താഴത്തുനിഴലുകൾ മൂടി’ ആയിരുന്നു. ഗാന്ധിഭവൻ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

Noora T Noora T :