‘നീയും ഞാനും..’വർക്കല ബീച്ചിൽ പ്രണയിനിക്കൊപ്പം ഫുക്രൂ , നെഞ്ച് തകർന്ന് ആരാധകർ

ടിക് ടോക്കിലൂടെ തരംഗമായി മാറുകയും പിന്നീട് സിനിമകളിലേക്കെത്തുകയും ചെയ്ത താരമാണ് ഫുക്രു. ബിഗ് ബോസ് രണ്ടാം സീസണിൽ മത്സരാര്ഥിയായി എത്തി മോഹൻലാലിൻ്റെ അടക്കം ഇഷ്ടതാരമായി മാറുകയായിരുന്നു താരം . കൃഷ്ണജീവ് എന്ന് പേരുള്ള ഫുക്രു ടിക് ടോക് വീഡിയോകളിലൂടെയാണ് പ്രശസ്തനായി മാറിയത്. ബൈക്ക് സ്റ്റണ്ടുകളിൽ അഗ്രഗണ്യനായ ഫുക്രു നല്ലൊരു ബൈക്ക് സ്റ്റണ്ടർ കൂടിയാണ്. ബിഗ്ബോസ് സീസൺ 2 ന് തിരശ്ശീല വീണപ്പോഴും ഫുക്രുവിന് വലിയ ആരാധക പിന്തുണയായിരുന്നു പുറത്തു നിന്നും ലഭിച്ചിരുന്നത്. യൂട്യൂബിലെ റോസ്റ്റ് വീഡിയോകളിലൂടെയും ഫുക്രു അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബിഗ്ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഫുക്രു സോഷ്യൽ മീഡിയയിലടക്കം മുൻപത്തേക്കാൾ സജീവമാണ്. ചിത്രങ്ങളും വീഡിയോകളും തൻ്റെ വിശേഷങ്ങളുമൊക്കെ ഫുക്രു ആരാധകരുമായി നിരന്തരം പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ ഇതാ താരം പുറത്തുവിട്ട ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് . തൻ്റെ ഗേൾ ഫ്രണ്ടിനെ ആരാധകർക്ക് പരിചയപ്പെടുത്തുകയാണ് താരം

വർക്കല ബീച്ചിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഫുക്രു പങ്ക് വച്ചത്. കണ്ണും കണ്ണും നെഞ്ചിൽ സ്വപ്ന കൂടൊരുക്കുന്നു, എന്ന് തുടങ്ങുന്ന ഗാനത്തിന് ഒപ്പമാണ് ഗേൾ ഫ്രണ്ടിന് ഒപ്പമുള്ള വീഡിയോ ഫുക്രു പാക് വച്ചത്. ബിഗ് ബോസിൽ ഉള്ള സമയത്തു തന്നെ തനിക്ക് ഒരു പ്രണയിനി ഉണ്ട് എന്ന് താരം തുറന്നു പറഞ്ഞിരുന്നു. ആ കുട്ടിയാണോ വീഡിയോയിൽ ഉള്ളത് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് ഇപ്പോൾ ഫുക്രുവിന്റെ ആരാധകർ. വിഡിയോയിൽ താരത്തിന് ഒപ്പം ഉള്ളത് പ്രണയിനിയാകും എന്ന നിഗമനത്തിലാണ് ആരാധകർ .
നിരവധി പേരാണ് ലൈക്സ് നൽകി രംഗത്ത് വരുന്നത്. മനോഹരമായ ഒരു പ്രണയ ഗാനത്തിന് ഒപ്പമാണ് നീയും ഞാനും ടാഗ് ലൈൻ നൽകി ഫുക്രു വീഡിയോ പങ്ക് വച്ചത്.

അതെ സമയം സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയതോടെ മാധ്യമങ്ങളിലും വാർത്തകൾ നിറഞ്ഞു. അതോടെ ഒരു മാധ്യമം പ്രസിദ്ധപ്പെടുത്തിയ വാർത്തയ്ക്ക് കമന്റുമായി ജസ്‌ല എത്തി. എന്തിനാ ഇങ്ങനെ പിന്നാലെ കൂടുന്നെ; കാമുകിയാണേലിപ്പോ എന്നാ എന്നാണ് ഫുക്രുവിന് വേണ്ടി ജസ്‌ല കമന്റ് നൽകിയത്.

പെൺകുട്ടിയുടെ പേരോ മുഖമോ താരം വെളിപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ പ്രണയിനിയുടെ കൂടുതൽ വിവരങ്ങൾ ഫുക്രു പറയും എന്ന പ്രതീക്ഷയിൽ കൂടിയാണ് പ്രേക്ഷകർ!

Noora T Noora T :