കാത്തിരിപ്പിനും വിരാമമിട്ട് കൊണ്ട് ‘മാസ്റ്റര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ജനുവരി മാസം 13നാണ് ‘മാസ്റ്ററിന്റെ’ റിലീസ്.
വിജയും വിജയ് സേതുപതിയും മുഖ്യ കഥാപാത്രത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് എക്സ്.ബി. ഫിലിം ക്രിയേറ്റേഴ്‌സാണ്.വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസാവും മാസ്റ്റര്‍. ഹിന്ദി, കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിലായി സിനിമ ഡബ് ചെയ്തിട്ടുണ്ട്.
കോവിഡ് പ്രതിസന്ധി ഉടലെടുത്തത് മുതല്‍ സിനിമയുടെ റിലീസ് വൈകുകയായിരുന്നു. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെര്‍മിയ എന്നിവരാണ് നായികമാര്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം.