കറുപ്പിനെ അറക്കുന്നവരുടെ മുന്നിൽ അവൾ എത്തി! സോഷ്യൽ മീഡിയ ഇളക്കി മറിച്ച് ആ വൈറൽ ഫോട്ടോഷൂട്ട്

സ്വവര്‍ഗ ലൈംഗികതയെ അനുകൂലിക്കുകയെന്ന ലക്ഷ്യത്തോടെയും ലിംഗഭേദങ്ങള്‍ക്കപ്പുറമാണ് സ്‌നേഹത്തിന്റെ നിലനിൽപ്പെന്ന ആശയത്തിൽ ഗൗരി സിജി മാത്യൂവിനെ വെച്ചു പ്രഗത്ഭ ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയുടെ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയ്ക്കും വിവാദത്തിനും വഴിതെളിയിച്ചു. ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലടക്കം തരംഗം സൃഷിട്ടിച്ചിരുന്നു.

ഇതിന് പിന്നാലെ കറുപ്പിനെ അനുകൂലിച്ച് ബ്ലാക്ക് ലേഡിയായി എത്തുകയാണ് മോഡൽ ഗൗരി. ഫോട്ടോഗ്രാഫറായ ജിബിൻ വയനാടിന്റെ ആശയത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്
കഴിഞ്ഞ 6 വർഷമായി വ്യത്യസ്ഥമായ നിരവധി മോഡൽ രംഗത്ത് ശോഭിച്ച ഗൗരി സിജി മാത്യൂ തമിഴിലും മലയാളത്തിലും പ്രശസ്തിയായി കൊണ്ടിരിക്കുകയാണ്. കറുപ്പിനെ അറക്കുന്നവരുടെ മുന്നിൽ, കറുപ്പിനെ വെറുക്കുന്നവരുടെ മുന്നിൽ, കറുപ്പിനെ ഭയപ്പെടുന്നവരുടെമുന്നിൽ….അങ്ങിനെയങ്ങിനെ കറുപ്പിനെ അടിച്ചമർത്തിയവർക്ക് മുന്നിൽ ഇത് സമർപ്പിക്കുകയാണ്

ഇതിന് മുൻപ് പച്ചക്കറി ഫോട്ടോഷൂട്ടിലൂടെയും ഗൗരി തിളങ്ങിയിരുന്നു . മലയാളിയുടെ ടിപ്പിക്കൽ മോഡലിങ് സങ്കൽപങ്ങളെയെല്ലാം ചവറ്റുകുട്ടയിൽ എറിഞ്ഞ ഇന്ദുജ പ്രകാശിനൊപ്പമായിരുന്നു ഗൗരി എത്തിയത്

Noora T Noora T :