നിർണ്ണായക തെളിവുകൾ അവരുടെ കയ്യിൽ നേര് പറഞ്ഞ നാവടക്കം കൊന്നുകളഞ്ഞു തെളിവ് ഇനിയും വേണോ എങ്കിൽ ഇതാ!

മാധ്യമ പ്രവര്‍ത്തകനായ എസ്. വി പ്രദീപ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് ഒരാഴ്ച പിന്നിടുകയാണ്. മരണത്തിലെ ദുരൂഹത നീക്കണമെന്ന് വീട്ടുകാരും സുഹൃത്തുക്കളും പൊതുസമൂഹവും ആവശ്യപ്പെട്ടിട്ടും സര്‍ക്കാരോ പൊലീസോ കേട്ട ഭാവം നടിച്ചിട്ടില്ല. അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തിയെങ്കിലും അന്വേഷണം മാത്രം എങ്ങുമെത്തിയിട്ടില്ല. സാധാരണ റോഡപകടം എന്ന നിലയില്‍ കേസ് ഏറെക്കുറേ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

മുഖ്യാധാരാ മധ്യമങ്ങള്‍ ഒറ്റക്കോളം വാര്‍ത്തയില്‍ ഒതുക്കിയപ്പോള്‍ എസ് വി പ്രദീപിന്റെ കൊലപാതകം ഏറ്റെടുക്കുകയായിരുന്നു സോഷ്യല്‍ മീഡിയ. വാര്‍ത്താവതരണത്തില്‍ അതിശക്ത നിലപാട് എടുത്ത പ്രദീപിന്റെ മരണം കൊലപാതകമാണോ എന്ന സംശയം വീണ്ടും ശക്തമാകുകയാണ്. പ്രദീപിന്റ് മരണം കൊലപാതകം തന്നെയെന്ന് ആവര്‍ത്തിച്ച് സുഹൃത്തും സംവിധായകനുമായ സനല്‍ കുമാര്‍ ശശിധരന്‍ . ഫേസ്ബുക്കിലെ ഓരോ പോസ്റ്റുകളിലും തെളിവുകൾ സഹിതമാണ് സുഹൃത്തിന്റെ മരണം കൊലപാതകമെന്ന് സനൽകുമാർ പറയുന്നത്. ഇപ്പോൾ ഇതാ വീണ്ടും അത്തരത്തിൽ ഒരു പോസ്റ്റുമായാണ് സനൽകുമാർ എത്തിയത്

‘എത്ര ഞെട്ടിക്കുന്ന സത്യം വാർത്തയാക്കിയാലും പ്രബുദ്ധ കേരളത്തിൽ ഒരാളും തിരിഞ്ഞു നോക്കില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ അയാൾ ശൈലി മാറ്റുകയായിരുന്നു. അപ്പോൾ അതിന് കാഴ്ചക്കാരുണ്ടായി. പ്രദീപ് ധൈര്യത്തോടെ പലതും വിളിച്ചു പറഞ്ഞു. അതുകൊണ്ടവൻ കൊല്ലപ്പെട്ടു. നമുക്ക് പക്ഷെ പേടിക്കേണ്ടതില്ല കാരണം നമുക്ക് സത്യം വിളിച്ചുപറയാൻ ചങ്കുറപ്പില്ലല്ലോയെന്നാണ് സനൽകുമാർ ചോദിക്കുന്നത്.

പ്രദീപിന്റെ മരണത്തിനിടയായ വാഹന അപകടം പുനരാവിഷ്കരിക്കുമത്രെ. മൂന്ന് ബൈക്ക് യാത്രക്കാരും ഒരു കാർ യാത്രക്കാരനും സംഭവം കണ്ടിട്ടുള്ളതായി സിസി ടിവി ദൃശ്യത്തിൽ കാണാം. എന്താണ് സംഭവിച്ചത് എന്നറിയാൻ അവരെ കണ്ടെത്തി ചോദ്യം ചെയ്താൽ പോരേയേന്നാണ് സനൽകുമാർ ചോദിക്കുന്നത്

ഒരു സംഭവം ആരും കണ്ടിട്ടില്ലാതെ വരുമ്പോഴല്ലേ പുനരാവിഷ്കാര പരീക്ഷണം ആവശ്യം വരുന്നുള്ളു? ഇതിൽ നിന്നും രണ്ടു കാര്യങ്ങളാണ് മനസിലാവുന്നത്.

  1. ദൃക്‌സാക്ഷികളെ കണ്ടെത്താൻ പോലീസിന് താല്പര്യമില്ല.
  2. ഒരു ഡമ്മി പരീക്ഷണം നടത്തി കേസ് അപകടമാണെന്ന് എഴുതിത്തള്ളാൻ ആരോ ഉത്സാഹിക്കുന്നു .
    സിസിടിവി ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമായി കാണാം എങ്കിലും പൊലീസിന് അത് താല്പര്യമില്ലാത്തത് എന്തുകൊണ്ട്?

പ്രദീപിന്റെ മരണത്തിൽ ഉത്തരം കിട്ടാത്ത കുറെയധികം ചോദ്യങ്ങൾ…. എന്തായാലും ഇക്കാര്യങ്ങളെല്ലാം മറനീക്കി പുറത്തു വരണം

Noora T Noora T :