മൂന്ന് വിവാഹവും പൊട്ടി പാളീസായി; നാലാമതും പ്രണയത്തിലാണ് വെളിപ്പെടുത്തി താരപുത്രി വനിത വിജയ്കുമാര്‍

തമിഴിലെ മുതിര്‍ന്ന നടന്‍ വിജയ്കുമാറിന്റെ മകളും ബിഗ് ബോസ് താരവും നടിയുമായ വിജയ് കുമാർ വാർത്തകളിൽ ഇടം നേടാറുണ്ട്. പിതാവിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയ വനിത അധികം വൈകാതെ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചു. എന്നാല്‍ താരപുത്രിയുടെ ദാമ്പത്യ ജീവിതം അത്ര സുഖരമായിരുന്നില്ല. മൂന്ന് വിവാഹവും ഒരു ലിവിങ് റിലേഷനിലുമായിരുന്നു വനിത. ഏറ്റവും ഒടുവിൽ വനിത വിജയകുമാറിന്റെയും പീറ്റര്‍ പോളിന്റെയും വിവാഹവും തുടർന്നുള്ള സംഭവങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ ആ ദാമ്പത്യത്തിനും അധിക കാലം ആയുസ്സ് ഉണ്ടായിരുന്നില്ല. ഇരുവരും വേര് പിരിഞ്ഞു.

ഇപ്പോൾ ഇതാ വീണ്ടും പ്രണയത്തിലായെന്ന് വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.

നിങ്ങള്‍ സന്തോഷവതിയാണോ? എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഞാന്‍ വീണ്ടും പ്രണയത്തിലാണെന്ന് വനിത മറുപടിയും നല്‍കി. നടന്‍ റിയാസ് ഖാന്റെ ഭാര്യയും നടിയുമായ ഉമ റിയാസിനെ ടാഗ് ചെയ്ത് കൊണ്ടാണ് വനിത മറുപടി കൊടുത്തിരിക്കുന്നത്. ഇതോടെ താരപുത്രിയുടെ പുതിയ പ്രണയം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പ്രണയത്തിന്റെ കാര്യത്തില്‍ വനിതയെടുക്കുന്ന പക്വതയില്ലാത്ത തീരുമാനങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ആരാധകര്‍ പറയുന്നു.

ആദ്യത്തെ രണ്ടു വിവാഹത്തിൽ നിന്നും വനിതക്ക് മൂന്ന് കുട്ടികൾ ഉണ്ട്. 2000ലാണ് നടൻ ആകാശുമായുള്ള വനിതയുടെ വിവാഹം. 2007 ൽ ഈ ബന്ധം വേർപെടുത്തി. അതിൽ വനിതക്ക് രണ്ടു കുട്ടികൾ ഉണ്ട്. അതിനു ശേഷം അതേ വർഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വനിത വിവാഹം ചെയ്തു. ഈ ബന്ധത്തിൽ വനിതയ്ക്കൊരു മകളുണ്ട് .2012ൽ ഇവർ വിവാഹമോചിതരായി.

മൂന്നാമതായി വിഷ്വൽ ഇഫക്ട്സ് ഡയറക്ടർ ആയ പീറ്റർ പോളിനെ കഴിഞ്ഞ ജൂൺ 27ന് ആയിരുന്നു വനിത വിവാഹം കഴിച്ചത്. രണ്ടു വിവാഹങ്ങൾക്കും വേർപിരിയലുകൾക്കും ശേഷം നടന്ന വനിത വിജയകുമാറിന്റെ മൂന്നാമത്തെ വിവാഹം കോളിവുഡിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

Noora T Noora T :