അന്നേ മുറുകെ പിടിക്കുന്നവനാണ് നീ…. സഹോദരന് പിറന്നാളാശംസകളുമായി താരപുത്രി

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പാർവതി – ജയറാം താരദമ്പതികളുടെ മകനാണ് കാളിദാസ്. ബാലതാരമായി മലയാളിപ്രേക്ഷകർക്ക് മുന്നിലെത്തിയ താരപുത്രൻ ഇപ്പോൾ തെന്നിന്ത്യയിലൊട്ടാകെ ഏറെ താരമൂല്യമുള്ള യുവതാരമായി മാറിക്കഴിഞ്ഞു. ഇരുപത്തിയേഴാം പിറന്നാൾ ആഘോഷിക്കുന്ന
കാളിദാസിന് സഹോദരി മാളവിക എന്ന ചക്കി പങ്കുവെച്ചെ ചിത്രങ്ങളും ആശംസയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അന്നേ മുറുകെ പിടിക്കുന്നവനാണ് നീ എന്ന് കുറിച്ചുകൊണ്ടാണ് മാളവിക (ചക്കി) പിറന്നാളാശംസ നൽകിയിരിക്കുന്നത്. കാളിദാസിനൊപ്പമുള്ള രണ്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു മാളവിക പ്രിയസഹോദരന് ആശംസ നൽകിയത്. . ക്യാംപ് ഫയറിന് സമീപത്ത് കണ്ണൻ്റെ കൈയ്യിൽ ചാഞ്ഞിരിക്കുന്ന ചക്കിയുടെ ചിത്രവും ഇരുവരും കുട്ടിക്കാലത്ത് കുതിരപ്പുറത്തിരിക്കുന്ന ചിത്രവുമാണ് ചക്കി പോസ്റ്റ് ചെയ്തിരിക്കുന്നത്.

കാളിദാസിന് ആശംസകള്‍ നേർന്ന് അമ്മ പാര്‍വ്വതിയും എത്തിയിട്ടുണ്ട്.‘ഇന്ന് ഒരു വയസ്സ് കൂടുന്ന എന്റെ കുഞ്ഞിന്, ഹാപ്പി ബര്‍ത്ത്ഡേ കണ്ണമ്മാ. ലവ് യു.’ എന്നാണ് പാര്‍വ്വതി കുറിച്ചിരിക്കുന്നത്. ഒപ്പം, അമ്മയ്ക്ക് ഉമ്മ കൊടുക്കുന്ന കാളിദാസന്റെ കുഞ്ഞുനാളിലെ ഒരു ചിത്രവുമുണ്ട്.

സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസ് ജയറാം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിനു 2003 ലെ മികച്ച ബാലനടനുള്ള സംസ്ഥാന-ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ നേടി. 2018 ല്‍ പുറത്തിറങ്ങിയ ‘പൂമരം’ എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ സജീവമായ കാളിദാസ്, ഈ വര്‍ഷത്തെ പ്രധാന തമിഴ് ഓ ടി ടി റിലീസുകളായ അന്തോലോജി ചിത്രങ്ങള്‍ – പുത്തം പുതു കാലൈ,’ ‘പാവ കതൈകള്‍’ എന്നിവയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

മലയാളത്തില്‍ ‘മിസ്റ്റര്‍ ആന്റ് മിസ്സ് റൗഡി,’ ‘ആര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്,’ ‘ഹാപ്പി സര്‍ദാര്‍’ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്ത ‘ജാക്ക് ആന്റ് ജില്‍’ ആണ്.

Noora T Noora T :