കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്നു; സന്തോഷം പങ്കുവെച്ച്‌ നടന്‍ ആയുഷ്മാനും ഭാര്യ താഹിറയും

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ആയുഷ്മാന്‍ ഖുറാന. സമൂഹമാധ്യമങ്ങളിലും സജീവമായ താരം ഭാര്യ താഹിറ കശ്യപത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിലേക്ക് വന്ന പുതിയ അതിഥിയെ പരിചയപ്പെടുത്തുവാണ് ഇരുവരും.

തങ്ങളുടെ പുതിയ നായ്കുട്ടിയെയാണ് താഹിറ പരിചയപ്പെടുത്തുന്നത്. ഞങ്ങളുടെ കുടുംബത്തിലെ പുതിയ അംഗം. പെണ്‍കുട്ടിയാണ്, പീനട്ട്. വീട്ടിലെ എല്ലാവരും ഇവളെ ഭ്രാന്തമായി സ്നേഹിക്കും. ഇവള്‍ക്കൊരു കഥയുമുണ്ട്. ഞങ്ങളെ ഇവളെ കണ്ടെത്താന്‍ സഹായിച്ചയാള്‍ പറഞ്ഞത് എല്ലാവരും ആദ്യം തിരഞ്ഞെടുക്കുക ആണ്‍ പട്ടിക്കുട്ടികളെയായിരുന്നു എന്നാണ്. പീനട്ടിന്റെ സഹോദരന്‍ എത്ര സുന്ദരന്‍ ആണെങ്കിലും ഇവളെ സെക്കന്റ് ചോയ്സ് ആക്കാന്‍ എനിക്കാകില്ലായിരുന്നു എന്നാണ് താഹിറ കുറിച്ചത്.

Noora T Noora T :