ബോളിവുഡ് താരം കൃതി സനോണിന് കൊവിഡ്

യുവനടി കൃതി സനോണിന് കൊവിഡ് സ്ഥിരീകരിച്ചു. പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി തിരികെ എത്തിയതായിരുന്നു കൃതി. ഇതിന് പിന്നാലെയാണ് താരത്തിന് കൊവിഡ് പോസിറ്റീവാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. അതേസമയം കൃതി വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.

രാജ്കുമാര്‍ റാവുവിനൊപ്പമുള്ള സിനിമയുടെ ചിത്രീകരണത്തിനായി ചണ്ഡീഗഡിലായിരുന്നു കൃതി. കഴിഞ്ഞ ദിവസമാണ് മുംബെെയിലെത്തിയത്. മടങ്ങിയെത്തിയ വാര്‍ത്ത കൃതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

നടന്‍ വരുണ്‍ ധവാനും നീതു കപൂറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും ജുഗ് ജുഗ് ജീയോ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നു. സഹതാരങ്ങളായിരുന്ന അനില്‍ കപൂറിന്റേയും കിയാര അദ്വാനിയുടേയും ഫലം നെഗറ്റീവായിരുന്നു. സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്.

Noora T Noora T :