തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥികൾക്കായി അവസാന ഘട്ട പ്രചരണത്തിലാണ് നടൻ കൃഷ്ണകുമാർ
എൻഡിഎയ്ക്ക് അനുകൂലമായ അത്ഭുതകരമായ ഒരു വിജയം തിരുവനന്തപുരത്തുണ്ടാകുമെന്ന് കൃഷ്ണകുമാർ പലയിടത്തും പ്രസംഗിക്കുന്നുണ്ട്. മാത്രമല്ല സോഷ്യൽമീഡിയയിലും ബിജെപി ഭരണം പിടിക്കുമെന്ന രീതിയിൽ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുമുണ്ട്.
രാഷ്ട്രീയത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ട് കൃഷ്ണകുമാറിന്. താന്‍ ബിജെപി അനുഭാവിയും നരേന്ദ്ര മോദി തനിക്ക് പ്രിയപ്പെട്ട നേതാവ് ആണെന്നും താരം തന്നെ തന്നെ പലപോഴും വ്യക്തമാക്കിയതാണ്. ഇപ്പോൾ ഇതാ കഴിഞ്ഞ ദിവസം പങ്കെടുത്ത യോഗത്തിന്റെ വിവരങ്ങളാണ് കൃഷ്ണകുമാർ പങ്കുവെച്ചത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,
ഇന്ന് കുടപ്പനക്കുന്നു വാര്‍ഡിലെ NDA സ്ഥാനാര്‍ഥി എസ്. ശ്രീകുമാര്‍ (വഴയില ഉണ്ണി ) യുടെ വാഹന പ്രചാരണ യാത്ര ഉദ്‌ഘാടനം ചെയ്തു. അല്‍പനേരം വാഹനത്തില്‍ സ്ഥാനാര്‍ഥിക്കൊപ്പം മണ്ഡലത്തില്‍ പര്യടനം നടത്തി. ജനങ്ങളുടെ സ്വീകരയതയും സ്‌നേഹവും, പ്രവര്‍ത്തകരുടെ കൂട്ടായ്മയും ആവേശവും നല്‍കുന്ന സൂചന, തിരുവനന്തപുരത്തു NDA മുന്നണിക്ക് ഒരു അത്യുജ്വല ജയം തന്നെ. ??നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും ??