കര്‍ഷകര്‍ക്കൊപ്പമാണ്; പഞ്ചാബിന് എല്ലായ്പ്പോഴും തന്റെ ഹൃദയത്തില്‍ സ്ഥാനമുണ്ട്; വിശദീകരണവുമായി കങ്കണ

താന്‍ കര്‍ഷകര്‍ക്ക് ഒപ്പമാണെന്ന് നടി കങ്കണ റണൗട്ട്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായാണ് താരം എത്തിയത്

കര്‍ഷക സമരത്തില്‍ പങ്കെടുത്ത വൃദ്ധ മഹിന്ദര്‍ കൗറിനെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത ഷഹീന്‍ബാഗ് ദാദി ബില്‍കിസ് ബാനുവായി ചിത്രീകരിച്ചതോടെയാണ് കങ്കണ വിവാദത്തില്‍പ്പെട്ടത്. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെയാണ് കങ്കണയുടെ വിശദീകരണം.

‘കര്‍ഷകരെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരേ താന്‍ എല്ലായ്പ്പോഴും ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ ഒരുപാട് പ്രാര്‍ഥിച്ചിട്ടുണ്ട്. ആ പ്രാര്‍ഥനയുടെ ഫലമാണ് ബില്ലിന്റെ രൂപത്തില്‍ വന്നത്. ഈ ബില്‍ കര്‍ഷകരുടെ ജീവിതത്തെ മാറ്റിമറയ്ക്കും. എന്നാല്‍ ഇതെക്കുറിച്ച് അപവാദ പ്രചരണങ്ങള്‍ സൃഷ്ടിച്ച ആശങ്കകള്‍ പരിഹരിക്കാന്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ ഇടപെടുമെന്ന് തനിക്ക് ഉറപ്പുണ്ട്. താന്‍ കര്‍ഷകര്‍ക്കൊപ്പമാണ്. പഞ്ചാബിന് എല്ലായ്പ്പോഴും തന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട് എന്നും കങ്കണ വ്യക്തമാക്കി.

അതെ സമയം തന്നെ ബില്‍കീസ് ബാനുവിനെ അപകീര്‍ത്തിപ്പെടുക്കുന്ന രീതിയില്‍ പ്രസ്താവന നടത്തയതിന്കങ്കണ റണൗട്ടിനെതിരെ വക്കീല്‍ നോട്ടീസ് ഉണ്ടായിരുന്നു . 100 രൂപ കൊടുത്താല്‍ സമരത്തിനെത്തുന്ന ആളാണ് ദാദിയെന്നായിരുന്നു കങ്കണയുടെ പ്രസ്താവന. എന്നാല്‍ ട്വീറ്റിനൊപ്പം പങ്കുവെച്ച ചിത്രം മറ്റൊരാളുടേതായിരുന്നു. ഇതിനെതിരെ പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകനാണ് വക്കീല്‍ നോട്ടിസ് അയച്ചത്. സമൂഹമാധ്യമത്തിലൂടെ നടത്തിയ അധിക്ഷേപ പരാമര്‍ശം പിന്‍വലിച്ച്‌ കങ്കണ മാപ്പുപറയണമെന്ന് നോട്ടിസില്‍ പറയുന്നു.

Noora T Noora T :