മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് വീണ നായര്‍. മിനിസ്‌ക്രീനില്‍ തിളങ്ങി നിന്ന താരം വെള്ളമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു ബിഗ് സ്‌ക്രീനില്‍ എത്തിയത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം അമ്പതിലധികം ദിവസങ്ങള്‍ പിടിച്ചുനിന്നു എങ്കിലും പുറത്താകുകയായിരുന്നു. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായ താരം തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.
ബിഗ് ബോസ് താരങ്ങള്‍ക്കൊപ്പമുളള ഒത്തുകൂടല്‍ ചിത്രങ്ങളും അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ നടി പോസ്റ്റ് ചെയ്തിരുന്നു. ലോക്ഡൗണ്‍ കാലം കുടുംബത്തിനൊപ്പം അജ്മാനില്‍ ആയിരുന്ന വീണ നാട്ടിലെത്തിയതിന് പിന്നാലെയാണ് ബിഗ് ബോസ് താരങ്ങളെല്ലാം ഒന്നിക്കുന്ന വെബ് സീരീസിന്റെ ചിത്രീകരണം ആരംഭിച്ചത്. ബിഗ് ബോസ് രണ്ടാം സീസണിലെ തന്നെ മത്സരാര്‍ത്ഥിയായിരുന്ന രജിനി ചാണ്ടിയുടെ വീട്ടിലായിരുന്നു ്ചിത്രീകരണം. വീണയ്‌ക്കൊപ്പം ആര്യ, ഫുക്രു, പ്രദീപ് ചന്ദ്രന്‍, അലക്‌സാന്‍ഡ്ര, രജിനി ചാണ്ടി, ആര്‍ ജെ രഘു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അടുത്തിടെ ലൊക്കേഷനില്‍ നിന്നുളള ഒരു വീഡിയോ അലക്‌സാന്‍ഡ്രയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ബിഗ് ബോസ് തന്റെ കരിയറിലെ മറ്റൊരു ടേണിങ് പോയിന്റായിരുന്നു എന്ന് വീണ പറഞ്ഞിരുന്നു. കൂടാതെ ബിഗ് ബോസില്‍ നിന്ന് ഇനിയും വിളിച്ചാല്‍ ഉറപ്പായിട്ടും പോകുമെന്നും നടി പറഞ്ഞു. ‘എന്ത് തെറി വിളിച്ചാലും എങ്ങനെയൊക്കെയായാലും, നമ്മളെ വീണ്ടും വീണ്ടും ആകര്‍ഷിക്കുന്ന എന്തോ ഒരു സംഭവം അതിലുണ്ട്. അവിടെ ഷോയില്‍ ചെന്നാലെ അത് മനസിലാക്കാന്‍ പറ്റത്തൂളളു. എന്നെ സംബന്ധിച്ച് ബിഗ് ബോസ് ഭയങ്കര ഇഷ്ടമാണ’് എന്ന് വീണ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേസമയം വീണയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറാലായിരിക്കുകയാണ് ഇപ്പോള്‍. വേറിട്ട കാപ്ഷനുകളില്‍ പങ്കിട്ട ചിത്രത്തിന് കമന്റുമായി ആരാധകരും എത്തിയിരിക്കുകയാണ
ബിഗ് ബോസ് ഷോയ്ക്ക് ശേഷം വീണ വീണ്ടും അഭിനയ രംഗത്ത് സജീവമാകുകയാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരമ്പരയിലാണ് വീണ വീണ്ടും ജോയിന്‍ ചെയ്തത്. 2011 ല്‍ ആരംഭിച്ച പരമ്പര ഇപ്പോഴും വന്‍ വിജയമായി മുന്നേറുകയാണ്. മഞ്ജു പിളള, കെപിഎസി ലളിത, ജയകുമാര്‍, നസീര്‍ സംക്രാന്തി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പരമ്പരയില്‍ അണിനിരക്കുന്നത് . വീണ നായരും പരമ്പരയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പരമ്പരയില്‍ കോകില എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. തട്ടീംമുട്ടിയിലും അഭിനയിക്കവെയാണ് നടി ബിഗ് ബോസ് റിയാലിറ്റി ഷോയിലേയ്ക്ക് പോകുന്നത്.
about veena