ഹമ്പട കേമാ! സോളാർ കേസിൽ സംഭവിച്ചത്! ഗണേഷ് കുമാർ അങ്കലാപ്പിൽ എല്ലാ കളികളും പുറത്ത്

ഒന്ന് കഴിയുമ്പോൾ മറ്റൊന്ന്… ഇങ്ങനെയാണ് ഗണേഷ് കുമാറിന്റെ കാര്യം.. ഇപ്പോൾ ഇതാ വീണ്ടും കുരുക്കിലേക്ക്..സോളാർ കേസിൽ ഒന്നൊന്നര വെളിപ്പെടുത്തലുമായി കേരളകോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന ജനറല്‍ സെക്ട്രട്ടറി സി മനോജ്കുമാര്‍. സോളാര്‍കേസിലെ ഇര പറഞ്ഞതിലും എഴുതിയതിലുമെല്ലാം കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എക്കും അദ്ദേഹത്തിന്റെ പിഎയ്ക്കും പങ്കുണ്ടെന്ന് കേരളകോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന ജനറല്‍ സെക്ട്രട്ടറി സി മനോജ്കുമാര്‍.

സോളാര്‍ പീഢനകേസിലെ ഇരയായ സ്ത്രീയെക്കൊണ്ട് പലതും പറയിച്ചതും എഴുതിച്ചതും എംഎല്‍എയും പിഎയും ചേര്‍ന്നാണെന്നും ഇനിയെങ്കിലും ഇതെല്ലാം പുറത്തുപറയാതിരുന്നാല്‍ തനിക്ക് ദൈവദോഷം കിട്ടുമെന്നു മനോജ്കുമാർ പത്തനാപുരത്തു കോൺഗ്രസ് തിരഞ്ഞെടുപ്പു കൺവൻഷനിൽ പ്രസംഗിക്കവേ പറഞ്ഞു.

കേരളകോണ്‍ഗ്രസ് ബി അംഗമായിരിക്കെ ഗണേഷ് കുമാറിന്റേയും ആര്‍ ബാലകൃഷ്ണപിള്ളയുടേയും വിശ്വസ്തനായിരുന്ന മനോജ്കുമാര്‍ അടുത്തിടെയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് പോയത്.

നേരത്തെ നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പത്തനാപുരം എം.എൽ.എ കെ.ബി. ഗണേശ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി കോട്ടാത്തല പ്രദീപ് കുമാറിനെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു .പ്രദീപ് കുമാറിന്റെ മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് കൊല്ലം പത്തനാപുരത്തെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. .കേസിൽ മാപ്പുസാക്ഷിയായ ബേക്കൽ മലാംകുന്ന് സ്വദേശി വിപിൻലാൽ കോടതിയിൽ നൽകിയ മൊഴി മാറ്റണമെന്ന് വീട്ടിലെത്തിയും ഫോണിലൂടെയും പലതവണ ആവശ്യപ്പെടുകയും വഴങ്ങാത്തതിന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അറസ്റ്റിന് സാദ്ധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രദീപ് കുമാർ കാസർകോട് കോടതിയെ സമീപിച്ചിരുന്നത്. പ്രദീപ് കോട്ടത്തലയെ അറസ്റ്റ് ചെയിതതിന് പിന്നാലെ പ്രതികരണവുമായി ഗണേഷ് കുമാറും എത്തിയിരിക്കുന്നു. പ്രദീപ് കുമാറിനെ പേഴ്‍സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്നും പരസ്യപ്രതികരണത്തിന് ഇല്ലെന്നുമായിരുന്നു ഗണേഷ് കുമാർ പറഞ്ഞത് . എന്നാൽ ഇപ്പോൾ പുതിയ കുരുക്ക് വീണിരിക്കുകയാണ് അദ്ദേഹത്തിന്

Noora T Noora T :