മുസ്തഫയുടെ കപ്പേള തെലുങ്കിലേക്ക്; അന്ന ബെന്നിന്റെ റോളില്‍ അനിഖ സുരേന്ദ്രന്‍

അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രമായിരുന്നു കപ്പേള . ദേശീയ പുരസ്‌ക്കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫയാണ് ചിത്രത്തിന്റെ സംവിധായകൻ . കൊവിഡ് കാരണം തിയേറ്ററില്‍ നിന്നും പെട്ടെന്ന് പിന്‍വലിക്കേണ്ടി വന്ന ചിത്രത്തിന് പിന്നീട് നെറ്റ്ഫ്‌ലിക്‌സ് റിലീസിലൂടെ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ വരുന്നത്

ബാലതാരമായി സിനിമയില്‍ എത്തിയ അനിഖ സുരേന്ദ്രന്‍ ആണ് ചിത്രത്തില്‍ നായികയാവുക. മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച ജെസി എന്ന കഥാപാത്രത്തെയാണ് അനിഖ അവതരിപ്പിക്കുക. റിപ്പോട്ടുകള്‍ ശരിയാണെങ്കില്‍ അനിഖ ആദ്യമായി നായികയാകുന്ന ചിത്രമാകും ഇത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും വിശാഖ് സെനാണ് ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുക. ചിത്രം സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് വിവരം.

കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുനിര്‍മ്മിച്ച ചിത്രമാണ് കപ്പേള.
സിതാര എന്റര്‍ടൈന്‍മെന്റ്സ് ആണ് ചിത്രം തെലുങ്കില്‍ ഒരുക്കുന്നത്. മുസ്തഫയും നിഖില്‍ വാഹിദും സുദാസും ചേര്‍ന്നാണ് മലയാളത്തില്‍ സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്.

Noora T Noora T :