നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ദുരന്തം, ശ്രദ്ധ നേടാന്‍ നാടകങ്ങള്‍ കളിക്കുന്നു; മീര മിഥുനെപരോക്ഷമായി വിമർശിച്ച് ഖുശ്ബു

നടി ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. എന്നാൽ ഈ അപകടം വ്യാജമാണെന്ന് ആരോപിച്ച്‌ മീര മിഥുന്‍ അടക്കമുള്ള ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മീര മിഥുനെ പരോക്ഷമായി വിമര്‍ശിച്ച്‌ ഖുശ്ബു സുന്ദര്‍. മീരയുടെ പേരെടുത്ത് പറയാതെയായിരുന്നു താരത്തിന്റെ ട്വീറ്റ്.

‘ഒരു വ്യക്തി ഒരു നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഒരു ദുരന്തമാണെന്ന് തെളിയിച്ച്‌ ശ്രദ്ധ നേടാനായി നാടകങ്ങള്‍ കളിക്കുകയാണ്. ഇപ്പോള്‍ എന്റെ ശ്രദ്ധയും നേടാന്‍ പ്രയത്‌നിക്കുന്നു. ഞാന്‍ എന്തുചെയ്യണം?’ എന്നാണ് ഖുശ്ബുവിന്റെ ട്വീറ്റ്.

ഇത് റീട്വീറ്റ് ചെയ്ത് മറുപടിയായി മീര രംഗത്തെത്തിയിട്ടുണ്ട്. ‘നിങ്ങളെ പോലെ ഒരു അപകട നാടകം ഞാന്‍ കളിക്കുന്നില്ല. ഞാന്‍ ദുരന്തം ആയിരുന്നെങ്കില്‍ എന്നെ കുറിച്ച്‌ ആരും സംസാരിക്കില്ല. കോളിവുഡിന് ഞാന്‍ ദുരന്തമോ സൃഷ്ടാവോ എന്ന്. എനിക്ക് ലഭിക്കുന്ന ശക്തമായ ടിആര്‍പിയും അതിന് ഒരു തെളിവാണ്. അതിനാല്‍ നിങ്ങളുടെ പ്രസ്താവന തെറ്റാണ്. നിങ്ങളെ പോലെ ഞാന്‍ നാടകം കളിക്കാറില്ല.’

‘ഞാന്‍ സത്യം പറയും, സത്യം നിങ്ങള്‍ക്ക് കയ്പ്പാണ്. നിങ്ങളുടെ ശ്രദ്ധ നേടേണ്ട ആവശ്യം എനിക്കില്ല. നിങ്ങളെ പോലുള്ള വ്യാജന്‍മാരെ ഞാന്‍ പരസ്യമായി തുറന്നുകാട്ടാറുണ്ട്. സത്യത്തില്‍ നിങ്ങളാല്‍ വഞ്ചിക്കപ്പെടുന്ന തമിഴരുടെ കണ്ണു തുറപ്പിക്കുകയാണ് ഞാന്‍ ഇവിടെ ചെയ്യുന്നത്’ എന്നാണ് മീര ടീറ്റ് ചെയ്തിരിക്കുന്നത്.

Noora T Noora T :