നടി ​ഗൗതമിയുടെ വീട്ടിലേക്ക് യുവാവ് അതിക്രമിച്ച് കയറി; അറസ്റ്റ് ചെയ്ത് പോലീസ്

തെന്നിന്ത്യൻ നടി ഗൗതമിയുടെ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറിയ യുവാവ് അറസ്റ്റില്‍. താരത്തിന്റെ കൊട്ടിവാക്കത്തുള്ള വീട്ടിലേക്കാണ് യുവാവ് അതിക്രമിച്ച് കയറിയത്. 28 വയസ്സുള്ള പാണ്ഡ്യന്‍ എന്നയാളെ നീലങ്കരൈ പോലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷൻ 511, 380 വകുപ്പുകള്‍ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഗൗതമിയും മകളും താമസിക്കുന്ന വീട്ടിലേക്കാണ് കുപ്പം സ്വദേശിയായ ഇയാള്‍ മദ്യ ലഹരിയിൽ അതിക്രമിച്ച്‌ കയറിയത്. വീട്ടുജോലിക്കാരനായ സതീഷ് ആണ് ഇയാൾ മതിൽ ചാടി വരുന്നതായി ആദ്യം കണ്ടത്. ഉടൻ വീട്ടുകാരെ വിവരമറിയിച്ചു. പിന്നീട് പാണ്ഡ്യനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു

വീട്ടിൽ അതിക്രമിച്ചു കയറിയതിനും പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

Noora T Noora T :