സീരിയൽ നടനെ വെട്ടിക്കൊന്നു; ഞെട്ടിത്തരിച്ച് സീരിയൽ പ്രേക്ഷകർ

പ്രശസ്ത സീരിയൽ താരത്തെ വെട്ടിക്കൊന്നു. തേൻമൊഴി ബി.എ. എന്ന ജനപ്രീയ സീരിയലിലൂടെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ സെൽവരത്‌ന(41)മാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇന്നലെയാണ് കൊലപാതകം നടന്നത്. പോലീസ് അന്വേഷണം ഊർജിതമാക്കി. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല

പത്ത് വർഷത്തിലേറെയായി തമിഴ് സീരിയൽ രംഗത്തെ സജീവ സാന്നിധ്യമാണ് സെൽവരത്നം. ശ്രീലങ്കൻ അഭയാർത്ഥി കൂടിയായ സെൽവരത്‌നം ശനിയാഴ്ച സീരിയൽ ചിത്രീകരണത്തിനു പോകാതെ സുഹൃത്തിനൊപ്പം തങ്ങുകയായിരുന്നു. എന്നാൽ ഞായറാഴ്ച പുലർച്ചെ ഒരു ഫോൺ കോൾ വന്നതിനെ തുടർന്ന് പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു സംഭവം നടന്നത്.

സംഭവത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഓട്ടോറിക്ഷയിലാണ് ആക്രമികൾ എത്തിയതെന്നും വഴിയിൽ വെച്ച് നടനെ കുത്തിയും വെട്ടിയും ആക്രമിച്ചാണ് കൊലപ്പെടുത്തിയതെന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Noora T Noora T :