സിനിമയിൽ അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡനം; അമര്‍ അക്‌ബര്‍ അന്തോണി നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെ യുവതിയുടെ പരാതി

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നിരവധി തവണ നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണി പീഡിപ്പിച്ചതായി 20കാരിയുടെ പരാതി.ഓം ശാന്തി ഓശാന’, ‘അമര്‍ അക്‌ബര്‍ അന്തോണി’ തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് ആല്‍വിന്‍ ആന്റണി.

തനിക്ക് സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് നിര്‍മ്മാതാവ് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ യുവമോഡല്‍ പറയുന്നത്. നാല് തവണ പീഡനത്തിന് ഇരയായിട്ടുണ്ട്
. എറണാകുളം പനമ്ബിള്ളി നഗറിലുള്ള വീട്ടിലേക്ക് വിളിച്ച്‌ വരുത്തിയാണ് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ആല്‍വിനെ ചോദ്യം ചെയ്യുമെന്നും സൗത്ത് പൊലീസ് പറഞ്ഞു.

Noora T Noora T :