നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ ബോളിവുഡ് നിര്‍മാതാവ് നാദിയാവാലയുടെ ഭാര്യ ഷബാന സയീദ് അറസ്റ്റിലായതിന് പിന്നാലെ നടന്‍ അര്‍ജുന്‍ രാംപാലിന്റെ വീട്ടില്‍ നാര്‍ക്കോട്ടിക്‌സ് സംഘത്തിന്റെ റെയ്ഡ്. നടന്റെ മുംബൈയിലെ വസതിയിലാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.
നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ മരണത്തിന് പിന്നാലെയാണ് സിനിമ രംഗത്തെ ലഹരി ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. നടന്റെ മരണത്തില്‍ അന്വേഷണം നടക്കുന്നതിനിടെ പുറത്തുവന്ന വാട്‌സാപ്പ് ചാറ്റുകളെ പിന്തുടര്‍ന്നാണ് പ്രമുഖ താരങ്ങളിലേക്കടക്കം അന്വേഷണം വ്യാപിച്ചത്.
നിര്‍മാതാവിന്റെ ഫ്ലാറ്റിൽ നിന്ന് 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി അന്വേഷണസംഘം അറിയിച്ചിരുന്നു. നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍റ് സൈക്കോട്രോപിക് സബ്‍സ്റ്റാന്‍സസ് ആക്‌ട് പ്രകാരമാണ് ഷബാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ സ്ഥിരീകരിച്ചു.
ലഹരിക്കേസില്‍ ഈ മാസം ആറിന് അറസ്റ്റിലായ അബ്ദുല്‍ ഖാദിര്‍ ഷെയ്ഖാണ് നാദിയാവാലയുടെ വസതിയില്‍ ലഹരിമരുന്ന് എത്തിച്ചതെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിനിമ മേഖലയുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ ഇനി ഏതെല്ലാം ഉന്നതർ കുടുങ്ങുമെന്ന് കണ്ടറിയാം