ബോളിവുഡ് നടന്‍ വിജയ് റാസ് അറസ്റ്റില്‍

സിനിമ ചിത്രീകരണത്തിനിടെ സാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്ന സഹപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ബോളിവുഡ് നടന്‍ വിജയ് റാസ് അറസ്റ്റില്‍.

കോടതി പിന്നീടു ജാമ്യം അനുവദിച്ചു. വിദര്‍ഭ മേഖലയിലെ ഗോണ്ടിയ ജില്ലയില്‍ നടന്ന ചിത്രീകരണത്തിനിടെയാണ് അറസ്റ്റ്.

കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ ചിത്രീകരണത്തിനിടെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് യുവതി പരാതി നല്‍കിയത്. ഇതിനെത്തുടര്‍ന്നാണു പൊലീസ് നടപടി.

Noora T Noora T :