സൂരറൈ പോട്രി’ന്റെ റിലീസ് നീട്ടി; കാരണം തുറന്നു പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയുടെ ‘സൂരറൈ പോട്രി. ഇപ്പോഴിതാ ഇവരെ നിരാശിതരാക്കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ചിത്രത്തിന്റെ റിലീസ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു.

കഴിഞ്ഞദിവസം താരം തന്റെ ട്വിറ്റര്‍പേജിലൂടെ റിലീസ് നീട്ടിവെച്ച വിവരം അറിയിച്ചിരുന്നു. ഒക്ടോബര്‍ 30-ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.

വ്യോമയാന മേഖലയെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമായതിനാല്‍ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി നടപടിക്രമങ്ങളും അനുമതികളും നേരിടേണ്ടതായി വന്നു. അംഗീകാരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഇത് അനിവാര്യമാണെന്നും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കത്തില്‍ വിശദമാക്കുന്നു. സൂര്യയുടെ മുപ്പത്തിയെട്ടാമത് ചിത്രമായ സൂരറൈ പോട്ര് സംവിധാനം ചെയ്യുന്നത് ഇരുധി സുട്ര് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സുധ കൊങ്ങരയാണ്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി. ആര്‍. ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മിക്കുന്നത്.

Noora T Noora T :