കവി രവീന്ദന്‍ ചെന്നിലോട് അന്തരിച്ചു

കവിയും ഗാനരചയിതാവുമായ രവീന്ദന്‍ ചെന്നിലോട് (68) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

തിരുവനന്തപുരം ചെന്നിലോട് ചരുവിളവീട്ടില്‍ സ്വാതന്ത്യസമരസേനാനി നാണു ആചാരിയുടെയും തങ്കമ്മയുടെയുയും മകനാണ്.ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ പ്രക്ഷേപകനായിരുന്നു.മലയാള ചലച്ചിത്ര ഗാനങ്ങളുടെ ചരിത്രം പരമ്ബരയായി പ്രക്ഷേപണം ചെയ്തു.

പണ്ടേ തുറന്നിട്ട ജാലകം ആണ് കവിതാസമാഹാരം.ഓര്‍ക്കിഡ് കര്‍ഷകനും ഗവേഷകനുമാണ് ചൈനയിലും ജപ്പാനിലും ഓര്‍ക്കിഡ് പ്രഭാഷണം നടത്തിയിട്ടുണ്ട്.ഭാര്യ-മംഗള രവീന്ദ്രന്‍, മകള്‍-ആര്‍ഷ,മരുമകന്‍ വൈശാഖ് രാജഗോപാല്‍

Noora T Noora T :