സ്ത്രീകളെ അപമാനിച്ച് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ താമസ സ്ഥലത്ത് ത്തെി അതിക്രമിക്കുകയും കയ്യേറ്റം ചെയ്യുകയും കരിയോയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറക്കലിൻെറയും ജാമ്യം തള്ളിയതോടെ മൂവരും ഒളിവിലാണെന്നുള്ള റിപ്പോർട്ടുകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ തമ്പാനൂർ പൊലീസ് മൂവരുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടത്താനായിട്ടില്ല.ഇവരെവിടെ പോയെന്ന് ആര്‍ക്കും അറിയില്ല.
അതേസമയം അഡീഷനല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയെങ്കിലും വിജയ് പി.നായരെ കൈകാര്യം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവില്ല എന്നാണ് പറയുന്നത്. കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയെങ്കിലും തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ടെന്ന നിര്‍ദേശമാണ് പൊലീസിനു ലഭിച്ചത്. ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്നാണു വിവരം. അതിനു സാവകാശം നല്‍കാനാണ് അനൗദ്യോഗിക തീരുമാനം. അവര്‍ രക്ഷപ്പെടുന്നെങ്കില്‍ രക്ഷപ്പെട്ടോട്ടെ. അല്ലെങ്കില്‍ പിന്നെ സ്ത്രീ വിരുദ്ധ സര്‍ക്കാരായി വ്യാഖ്യാനിക്കും. അന്വേഷണവും തെളിവെടുപ്പും പുരോഗമിക്കുകയാണെന്നും അതിനു ശേഷമേ അറസ്റ്റ് ഉണ്ടാവുകയുള്ളൂവെന്നും തമ്പാനൂര്‍ പൊലീസിന്റെ നിലപാട്.
അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നെങ്കില്‍ ജയിലിലടച്ചോട്ടെ അഭിമാന പൂര്‍വം ജയിലില്‍ കിടക്കുമെന്നാണ് കരഞ്ഞ് കൊണ്ടിവര്‍ ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ ചാനലുകാര്‍ മഷിയിട്ട് നോക്കിയിട്ടും ഇവരെ കാണാനില്ല. മറിച്ച് ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടിയെങ്കില്‍ വീണ്ടും ഇവര്‍ ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞേനെ.
ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ മൂവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എന്നാല്‍ ഇവര്‍ എവിടെയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റ് ഉടന്‍ വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്നു മറ്റ് നടപടികള്‍ ഒഴിവാക്കുകയായിരുന്നു. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകള്‍ മാറ്റുന്നതും പരിഗണിക്കുന്നുണ്ട്. ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ചുമത്തിയ വകുപ്പുകള്‍ സംബന്ധിച്ച് നിയമോപദേശവും പോലീസ് തേടിയിരുന്നു.
മൂവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും, അന്വേഷണം തുടരുകയാണെന്നാണ് പോലീസ് വ്യക്തമാക്കിയത്.
അതേസമയം ഹൈക്കോടതിയില്‍ പോയാലും ജാമ്യം ലഭിക്കുക ബുദ്ധിമുട്ടെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.