ലഹരിമരുന്ന് കേസ്; റിയ ചക്രബര്‍ത്തിക്ക് ജാമ്യം അനുവദിച്ചു

ലഹരിമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിക്ക് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്ന ലഹരിമരുന്ന് ആരോപണത്തിലാണ് റിയയെ അറസ്റ്റ് ചെയ്തത്

റിയയുടെ സഹോദരന്‍ ഷൗവിക്ക് ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ തള്ളി. റിയക്ക് കര്‍ശന ഉപാധികളോടെ ആണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അടുത്ത പത്തു ദിവസങ്ങളില്‍ റിയ പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം, കൂടാതെ രാജ്യം വിട്ടുപോവരുത്. അതേസമയം മുംബൈ വിട്ടു പുറത്തുപോവണമെങ്കില്‍ പോലീസിന്റെ അനുമതി വാങ്ങിക്കണം.

Noora T Noora T :