ദിലീഷ് പോത്തന്റെ പുതിയ സിനിമയിലേക്ക് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയിലുള്ളവർക്ക് അഭിനയിക്കാൻ അവസരം;

സംവിധായകൻ ദിലീഷ് പോത്തന്‍ മ തന്റെ മൂന്നാം സിനിമ ‘ജോജി’ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചിരിക്കുകയാണ് ദിലീഷ് പോത്തന്‍.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയിലെ പതിനാലിനും-പതിനേഴിനും വയസ്സിന് ഇടയിലുള്ള ആണ്‍കുട്ടികള്‍ക്കാണ് ഇത്തവണ ദിലീഷ് പോത്തന്‍ തന്റെ പുതിയ ചിത്രത്തിലൂടെ അവസരമൊരുക്കുന്നത്.

മൂന്നാം സിനിമയും ഫഹദ് ഫാസിലിനെ നായകനാക്കിയാണ് ചെയ്യുന്നത്.

ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്‌ബത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു ചെയ്യുന്ന സിനിമയ്ക്ക് ‘ജോജി’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

Noora T Noora T :