ഹാരിസിന്റെ അമ്മയുടെ വാക്ക് അറംപറ്റി! തൂക്കിയെടുത്ത് അകത്തിടാൻ പോലീസ്.. ലക്ഷ്മിക്ക് കുട പിടിക്കാൻ സീരിയൽ രംഗത്തെ ആ പ്രമുഖനും

പ്രതിശ്രുതവരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിന്റെ പേരിൽ കൊട്ടിയത്ത് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാ‌ഞ്ചിന് കൈമാറിയതിനെ തുടർന്ന് അന്വേഷണം നിർണ്ണായകമാകും . എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക നേരത്തെ കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. കൊട്ടിയം പൊലീസില്‍ നിന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണചുമതല നല്‍കിയിരുന്നത്.

റംസിയുടെ കുടുംബാംഗങ്ങളിൽ നിന്ന് ശേഖരിച്ച മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കേസിൽ ആരോപണ വിധേയയായ സീരിയൽ നടിയും പ്രതിശ്രുതവരന്റെ മാതാവുമുൾപ്പെടെ കൂടുതൽ പേർ പ്രതികളാകുമെന്നാണ് സൂചന. കേസിൽ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത പള്ളിമുക്ക് ഇക്ബാൽ നഗർ 155ൽ ഹാരീസ് മൻസിലിൽ ഹാരിസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയെ സമീപിച്ചെങ്കിലും ലോക്കൽ പൊലീസ് ഹാരിസിനെ കസ്റ്റഡിയിൽ വാങ്ങിയിരുന്നത് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി തള്ളി.

പൊലീസ് സംഘത്തിലെ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ നിരീക്ഷണത്തിലായ ഹാരിസിൽ നിന്ന് തെളിവെടുക്കാൻ കഴിഞ്ഞില്ലെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഹാരിസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടിയില്ലെങ്കിലും ഹാരിസിനെതിരായ കൂടുതൽ തെളിവുകൾ ക്രൈംബ്രാഞ്ച് സംഘത്തിന് ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്. സീരിയൽ നടിയുടെ ഇടക്കാല മുൻകൂർജാമ്യത്തിന്റെ സമയപരിധി നാളെ അവസാനിച്ചശേഷം നടിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഒപ്പം ഹാരിസിന്റെ അമ്മയെയും ചോദ്യം ചെയ്യും. റംസിയുടെ മരണത്തിൽ ഇവർക്കുള്ള പങ്ക്ചോദ്യം ചെയ്യലിൽ വ്യക്തമായാൽ ഇരുവരെയും കേസിൽ പ്രതിചേർക്കാനാണ് നീക്കം.

കേസില്‍ യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് പ്രതിയാണ്. ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആത്‌മഹത്യക്ക് കാരണം.നിലവിലെ അന്വേഷണം തൃപ്‌തികരമല്ലെന്ന് കാട്ടി റംസിയുടെ പിതാവും ആക്ഷന്‍ കൗണ്‍സിലുംഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ആത്മഹത്യ ചെയ്യുന്ന ദിവസവും അതിന് മുമ്ബുളള ദിവസങ്ങളിലും റംസിയുമായി വിവാഹത്തെപ്പറ്റി ഹാരിസും അമ്മയും ഫോണില്‍ സംസാരിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ എട്ട് വർഷമായി ഹാരിസുമായി പ്രണയത്തിലായിരുന്ന റംസിയെ കഴിഞ്ഞമാസം മൂന്നിനായിരുന്നു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്ളസ് വണ്ണിന് ശേഷം കൊല്ലം പള്ളിമുക്കിൽ കമ്പ്യൂട്ടർ പഠനത്തിനിടെയാണ് റംസിയും ഹാരിസും പ്രണയത്തിലായത്. പ്രണയ ബന്ധം ഇരുവീട്ടുകാരും അറിഞ്ഞെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം നീട്ടിവച്ചു. ഹാരീസിന് ജോലി ലഭിക്കുന്ന മുറയ്ക്ക് വിവാഹം നടത്താമെന്നായിരുന്നു ധാരണ. ഒന്നര വർഷം മുമ്പ് വളയിടൽ ചടങ്ങ് നടത്തി. ഇതിനിടെ ഹാരീസിന്റെ ബിസിനസ് ആവശ്യത്തിന് പലപ്പോഴായി ആഭരണവും പണവും നൽകി റംസിയുടെ വീട്ടുകാർ സഹായിച്ചു. ഹാരീസിന് മറ്റൊരു വിവാഹാലോചന വന്നതോടെ മകളെ ഒഴിവാക്കുകയായിരുന്നെന്നാണ് റംസിയുടെ മാതാപിതാക്കളുടെ ആരോപണം. ഹാരീസിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടിലായിരുന്നു റംസി. ഇതു സംബന്ധിച്ച് റംസിയും ഹാരീസും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെ റംസി ബ്ലേഡ് കൊണ്ടു കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിന്റെ ചിത്രം ഹാരീസിന് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഹാരീസിന്റെ അമ്മയെ റംസി വിളിച്ചിരുന്നു. തുടർന്നായിരുന്നു മരണം.റംസിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതിൽ സീരിയൽ നടിയ്ക്കും ഹാരിസിന്റെ മാതാവിനും പങ്കുണ്ടെന്നാണ് റംസിയുടെ കുടുംബത്തിന്റെ ആരോപണം. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സത്യം വെളിപ്പെടുമെന്ന പ്രതീക്ഷയിലാണ് റംസിയുടെ കുടുംബം. അതേസമയംഹാരിസിന്റെ അമ്മയും ബന്ധുവുമായ സീരിയൽ നടിയും കൊല്ലം പ്രിൻസിപ്പൽ സെഷൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

ജീവനൊടുക്കിയ യുവതി വീട്ടിൽ വരാറുണ്ടെന്നും യുവതിയെ ലൊക്കേഷനുകളിലേക്ക് ഒപ്പം കൂട്ടിയിരുന്നതായും ലക്ഷ്മി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സീരിയൽ നടിയുടെ കുഞ്ഞിനെ നോക്കാനും യുവതിയെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. അതേസമയം യുവതിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചു. സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ട് പോയാണ് ഗര്‍ഭച്ഛിദ്രം നടത്തിയത്.

റംസി മൂന്നു മാസം ഗർഭിണിയായിരിക്കേ നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണംഉണ്ടാകും. ഇതിനു പിന്നാലെയായിരുന്നു നടി കൊല്ലം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്.

മരണം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ആരോപണ വിധേയരില്‍ ഒരാളെ മാത്രമാണ് പൊലീസ് ചോദ്യം ചെയ്തതെന്നും റഹീം ആരോപിച്ചിരുന്നു. പ്രതിസ്ഥാനത്തുള്ള സീരിയല്‍താരം ലക്ഷ്മി പ്രമോദിനെ ഒരിക്കല്‍ മാത്രമാണ് വിളിപ്പിച്ചത്. ഉന്നത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനാണ് ശ്രമം. നടി ഒളിവില്‍ പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. തെളിവുകള്‍ ശേഖരിക്കുന്നുവെന്ന പതിവ് പല്ലവി പൊലീസ് ആവര്‍ത്തിക്കുകയാണ്.

Noora T Noora T :