ഒരിക്കലും പകരം വയ്ക്കാനാവാത്ത അമൂല്യമായൊരു നിധി നഷ്ടപ്പെട്ടു; ഓർമ്മകളുമായി ശോഭന

അനശ്വര ഗായകന്‍ എ എസ്പിബിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് നടി ശോഭന.

‘ദളപതി’ യിലെ ‘സുന്ദരി കണ്ണാല്‍ ഒരു സേതി’ എന്ന ഗാനത്തോടൊപ്പമാണ് ശോഭന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒരിക്കലും പകരം വയ്ക്കാനാവാത്ത അമൂല്യമായൊരു നിധി നഷ്ടപ്പെട്ടുവെന്നും ശോഭന കുറിക്കുന്നു.

‘ഈ നഷ്ടവുമായി പൊരുത്തപ്പെടുക എന്നത് പ്രയാസമാണ്, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഒരു പാട്ട് തിരയുമ്ബോള്‍.. ഒരിക്കലും പകരം വയ്ക്കാനാവാത്ത അമൂല്യമായൊരു നിധി നഷ്ടപ്പെട്ടു എന്നല്ലാതെ മറ്റൊന്നും പറയാന്‍ കഴിയില്ല.
ഞങ്ങള്‍ ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഒരു പൊലീസുകാരനും ഞാന്‍ കള്ളിയുമായിരുന്നു,’ ശോഭന കുറിക്കുന്നു.

Noora T Noora T :