തിയേറ്ററുകൾ ഡിസംബർ വരെ തുറക്കില്ലെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍

ഒക്ടോബർ 15ന് ശേഷം തിയേറ്ററുകൾ തുറക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്വാ​ഗതാർഹമല്ലെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ. മാതൃഭൂമി ഡോട് കോമുമായുളള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ജി.എസ്.ടി, മുനിസിപ്പൽ ടാക്സ്, ക്ഷേമനിധി, പ്രളയ സെസ്, എന്നിവ എടുത്തു മാറ്റാതെ അമ്പത് ശതമാനം സീറ്റുകളുടെ പരിധിയിൽ തിയ്യറ്റർ തുറക്കാനാവില്ലെന്ന് ലിബർട്ടി ബഷീർ പറഞ്ഞു . പിടിച്ചുനിൽക്കണമെങ്കിൽ എല്ലാ ടാക്സും തത്കാലത്തേക്ക് എടുത്ത് മാറ്റണം. ആറേഴ് മാസമായി തീയേറ്ററുടമകൾ മുപ്പതിനായിരവും നാൽപതിനായിരവുമാണ് വൈദ്യുതി ഫിക്സഡ് ചാർജ് എന്ന പേരിൽ കെട്ടുന്നത്. എന്റെ അഞ്ച് തിയ്യറ്ററിന്റെ കോംപ്ലക്സിനായി 80,000 രൂപയാണ് ഞാൻ ഓരോ മാസവും അടയ്ക്കുന്നത്. മറ്റൊരു തിയ്യറ്ററിനായി 15,000 രൂപയും.ഇവ എടുത്ത് മാറ്റിയാലേ തിയ്യറ്റർ തുറക്കുന്നതിനെ കുറിച്ച് പോലും ഞങ്ങൾ ആലോചിക്കുകയുള്ളൂ. അദ്ദേഹം വ്യക്തമാക്കി. കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ഫിയോക് എന്നീ സംഘടനകളുടെ സംയുക്തമായ തീരുമാനമാണെന്നും ഡിസംബർ വരെ കേരളത്തിൽ തിയ്യറ്ററുകൾ തുറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Noora T Noora T :