പ്രഭാകറും ഭാര്യയും കൂടി മടങ്ങി വരുന്നതാണ് ഇതിവൃത്തം; പക്ഷെ ഒരുപാടു ട്വിസ്റ്റുകളും സസ്പെൻസുമുണ്ട്

കോവിഡിന്റെ പശ്ചാത്തലത്തിൽ ദൃശ്യം 2 വിന്റെ ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഷൂട്ടിംഗ് വീണ്ടും പുനരാരംഭിച്ചിരിക്കുന്നു. പിറന്നാൾ ദിനത്തിൽ നടൻ സിദീഖ് ദൃശ്യം രണ്ടാം ഭാഗത്തെ കുറിച്ച് മനോരമ ഓൺലൈനിനോടു തുറന്ന്
സംസാരിക്കുന്നു . ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം ‘പ്രഭാകർ’ ആയാണ് ഇക്കുറിയും ദൃശ്യംരണ്ടാം ഭാഗത്തിൽ സിദീഖ് എത്തുന്നത്

‘പ്രഭാകറും ഭാര്യയും കൂടി മടങ്ങി വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് സിദീഖ് പറയുന്നത്. ആരും വിചാരിക്കാത്ത ഒരുപാടു ട്വിസ്റ്റുകളും സസ്പെൻസുകളും പടത്തിലുണ്ട്.

വളരെ സൂക്ഷിച്ചാണ് ഷൂട്ടിങ്. എല്ലാവരും മാസ്ക് അണിഞ്ഞ് അകലം പാലിച്ച് ജോലികൾ ചെയ്യുന്നു. പുറത്തുനിന്ന് ആർക്കും സെറ്റിലേക്കു പ്രവേശനമില്ല. അകത്തുള്ളവർക്കു പുറത്തേക്കു പോകാനും അനുവാദമില്ല. 40 ദിവസമാണ് ഷൂട്ട് പ്ലാൻ ചെയ്തിരിക്കുന്നത്. 15 ദിവസം തൊടുപുഴയിലും ബാക്കി എറണാകുളത്തുമാണ്. ഇൻഡോർ ഷൂട്ടുകൾ എറണാകുളത്തു തീർത്ത് ഔട്ട്ഡോർ മാത്രം തൊടുപുഴയിൽ ചെയ്യാനാണ് പദ്ധതിയെന്നും സിദീഖ് പറയുന്നു

Noora T Noora T :