സുശാന്തുമായി താന്‍ ഡേറ്റിങ്ങില്‍ ആയിരുന്നുവെന്ന് നടി സാറ അലി ഖാൻ. എന്നാൽ അദ്ദേഹം ബന്ധങ്ങള്‍ സൂക്ഷിക്കുന്നതില്‍ ഒട്ടും വിശ്വസ്തനല്ലെന്ന് മനസ്സിലാക്കിയതിനാല്‍ വേര്‍പിരിഞ്ഞുവെന്നും സാറ പറഞ്ഞുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് എന്‍.സി.ബി നടിയെ ചോദ്യം ചെയ്തിരുന്നു . ചോദ്യം ചെയ്യലിനിടെയാണ് സുശാന്തുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞത്
നടനുമൊത്ത് ലഹരിമരുന്നുകള്‍ ഉപയോഗിച്ചിരുന്നു എന്ന ആരോപണം സാറ തള്ളിയിട്ടുണ്ട്. ഇരുവരും ഒരുമിച്ച് സിഗററ്റ് മാത്രമേ വലിച്ചിട്ടുള്ളുവെന്നും സാറ ഉദ്യോഗസ്ഥരോട് പറഞ്ഞു.
സുശാന്തിന്റെ ലോണാവാല ഫാം ഹൗസില്‍ പതിവായി സാറ സന്ദര്‍ശിച്ചിരുന്നു. ഇരുവരും തായ്ലന്‍ഡിലേക്ക് പോകാനും പദ്ധതിയിട്ടിരുന്നു.