ദിലീപ് കുമാറിന്‍റെ സഹോദരി സയീദ ഖാൻ അന്തരിച്ചു

നടൻ ദിലീപ് കുമാറിന്‍റെ സഹോദരി സയീദ ഖാൻ അന്തരിച്ചു. ഏറെക്കാലമായി അസുഖ ബാധിതയായിരുന്നു സയീദ ഖാൻ എന്നാണ് കുടുംബാംഗങ്ങൾ നൽകുന്ന വിവരം.

മദർ ഇന്ത്യ, അൻതാസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നിർമ്മാതാവ് മെഹബൂബ് ഖാന്റെ മകൻ ഇഖ്ബാൽ ഖാനാണ് സയീദയുടെ ഭർത്താവ്. ബാന്ദ്രയിലെ മെഹബൂബ് സ്റ്റുഡിയോയുടെ ട്രസ്റ്റിയായിരുന്ന ഇഖ്ബാൽ ഖാൻ 2018ൽ അന്തരിച്ചു. ഇവർക്ക് ഇൽഹാം എന്ന മകളും സാഖിബ് എന്ന മകനുമുണ്ട്.

2021 ജൂലൈ ഏഴിനായിരുന്നു നടൻ ദിലീപ് കുമാറിന്‍റെ വിയോഗം.

Noora T Noora T :