സിനിമയെ സ്നേഹിക്കുകയും, മനസിലാക്കി പഠിക്കുകയും ചെയ്ത സംവിധായകൻ, അർഹിക്കുന്ന അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിക്കാതെ പോയി; അശോകൻ

സംവിധായകൻ കെ.ജി ജോർജിനെ അനുസ്മരിച്ച് നടൻ അശോകൻ. ഏത് തരം സിനിമകളെടുക്കാനും കഴിവുള്ള വ്യക്തിയിയാണ് കെ. ജി ജോർജ്, മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകനാണ് അദ്ദേഹമെന്നും അശോകൻ പറഞ്ഞു.

1981 ൽ പുറത്തിറങ്ങിയ ‘യവനിക’യിലാണ് അശോകനും കെ. ജി ജോർജും ആദ്യമായി ഒന്നിച്ചു പ്രവർത്തിക്കുന്നത്. പിന്നീട് 1985 ൽ പുറത്തിറങ്ങിയ ‘ഇരകൾ’ എന്ന സിനിമയിലും അശോകൻ വേഷമിട്ടു. ‘സിനിമയെ അത്രത്തോളം സ്നേഹിക്കുകയും, മനസിലാക്കി പഠിക്കുകയും ചെയ്ത സംവിധായകനാണ് കെ. ജി ജോർജ്, അർഹിക്കുന്ന നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിക്കാതെ പോയെന്നും അശോകൻ പറഞ്ഞു

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് ഇന്നായിരുന്നു മരണം. കൊച്ചിയിൽ വയോജന കേന്ദ്രത്തിൽ ആയിരുന്നു കെ ജി ജോര്‍ജ് കുറച്ച് കാലമായി താമസിച്ചുവരുന്നത്. പല തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

നെല്ലിന്റെ തിരക്കഥാകൃത്തായിട്ടാണ് അദ്ദേഹം സിനിമയില്‍ പേരെടുക്കുന്നത്. സ്വപ്‍നാടനത്തിലൂടെ കെ ജി ജോര്‍ജ് സംവിധായകനായി അരങ്ങേറി. സ്വപ്‍നാടനം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. മലയാളത്തിന്റെ ക്ലാസിക്കായ യവനികയിലൂടെ ആയിരുന്നു ആദ്യ സംസ്ഥന പുരസ്‍കാരം. നാല്‍പത് വര്‍ഷത്തിനിടെ 19 സിനിമകള്‍ സംവിധാനം ചെയ്‍തിട്ടു.

Noora T Noora T :