നടന്‍ സതീഷ് നായര്‍ അന്തരിച്ചു

നടന്‍ സതീഷ് നായര്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. ചേവായൂര്‍ അമ്പാടിയിലാണ് താമസം.

ദിലീപ് നായകനായ ദീപസ്തംഭം മഹാശ്ചര്യം എന്ന സിനിമയിലാണ് സതീഷ് ആദ്യമായി മുഖം കാണിച്ചത്. പിന്നീട് അനേകം സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു

പുള്ള്, ഹലോ ദുബായിക്കാരന്‍, സൗദി വെള്ളക്ക തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മാക്ടയുടെ ഷോര്‍ട് ഫിലിം മത്സരത്തില്‍ കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം നേടി.

മണ്ണാര്‍ക്കാട് ജനിച്ച സതീഷും കുടുംബവും ചേവായൂരിലേക്ക് താമസം മാറിയെത്തിയതാണ്. ഏറെ സിനിമാമോഹങ്ങള്‍ ബാക്കിയാക്കിയാണ് സതീഷ് ഓര്‍മയാവുന്നത്.

Noora T Noora T :