നയൻതാരയ്ക്കും വിഘ്നേശ് ശിവനുമൊപ്പം തിരുപ്പതി ദർശനം നടത്തി ഷാറുഖ് ഖാൻ

നയൻതാരയ്ക്കും വിഘ്നേശ് ശിവനുമൊപ്പം തിരുപ്പതി ദർശനം നടത്തി ഷാറുഖ് ഖാൻ. മകൾ സുഹാന ഖാനും ഭാര്യ ഗൗരിയും ഷാറുഖിനൊപ്പമുണ്ടായിരുന്നു. ‘ജവാൻ’ സിനിമയുടെ റിലീസിനു മുന്നോടിയായാണ് തിരുപ്പതി ദർശനം.

അറ്റ്‌ലീയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം സെപ്റ്റംബര്‍ 7ന് ആണ് റിലീസ് ചെയ്യുന്നത്. വേറിട്ട ഗെറ്റപ്പുകളില്‍ ഷാരൂഖ് പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ ആണ്. നയന്‍താരയാണ് ചിത്രത്തില്‍ നായിക. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. വിജയ് സേതുപതി, പ്രിയാമണി, യോഗി ബാബു, ജാഫർ സാദിഖ് എന്നിവരാണ് മറ്റ് താരങ്ങൾ. സംഗീതം അനിരുദ്ധ്. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം.

നേരത്തെ ‘ജവാൻ’ സിനിമയുടെ ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട് ഷാറുഖ് ചെന്നൈയിൽ എത്തിയിരുന്നു.

Noora T Noora T :