സിനിമാ- സീരിയൽ താരം അപർണ നായരുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയുമെന്ന് ആരോപിച്ച് കുടുംബം രംഗത്ത് എത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപർണയെ മരിച്ച നിലയിൽ കണ്ടത്. ഉടനെ തന്നെ അമ്മ ബീന, സഹോദരി ഐശ്വര്യയെ വിളിച്ച് ഇക്കാര്യം പറയുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.
അപര്‍ണയുടെ സഹോദരിയാണ് ഭര്‍ത്താവ് സഞ്ജിത്തിന് എതിരെ മൊഴി നല്‍കിയത്. മരിക്കുന്നതിന് മുന്‍പ് അപര്‍ണ അമ്മയെ വീഡിയോ കോള്‍ ചെയ്തിരുന്നു എന്നും, വീട്ടിലെ ചില പ്രശ്‌നങ്ങള്‍ എല്ലാം പറഞ്ഞ് കരഞ്ഞിരുന്നു എന്നും പറയുന്നു. ഞാനൊരു പോകുകയാണ് എന്ന് പറഞ്ഞപ്പോള്‍, അത് മരണത്തിലേക്ക് ആയിരിക്കുമെന്ന് അമ്മയും കരുതിയിരുന്നില്ലത്രെ.
സഞ്ജിത്തും മക്കളുമായി നല്ല ജീവിതം ആണ് അപര്‍ണ ആഗ്രഹിച്ചത്. അവര്‍ മൂന്നു പേരും മാത്രമായിരുന്നു അപര്‍ണയുടെ ലോകം. കിട്ടാവുന്ന സമയമത്രെയും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ചെലവഴിക്കാനായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ ഭര്‍ത്താവിന്റെ മദ്യപാനവും തന്നോടുള്ള അവഗണനയും അപര്‍ണയെ നിരാശപ്പെടുത്തിയിരുന്നുവത്രെ. അപര്‍ണയുടെ അന്ത്യകര്‍മങ്ങള്‍ നടക്കുമ്പോള്‍ കണ്ടു നില്‍ക്കുന്നവര്‍ക്കപോലും സഹിക്കാന്‍ പറ്റിയിരുന്നില്ല. മൂത്ത മകളാണ് കര്‍മങ്ങള്‍ ചെയ്തത്. ഇളയ കുഞ്ഞിന് സംഭവിക്കുന്നത് എന്താണെന്ന് പോലും അറിയില്ല. പട്ടടയിലേക്ക് എടുക്കുമ്പോള്‍ അപര്‍ണയുടെ കാലില്‍ വീണ് കരയുകയായിരുന്നു ഭര്‍ത്താവ് സഞ്ജിത്ത്.
അതേസമയം അപര്‍ണ നായരുടെ മരണത്തില്‍ ഭര്‍ത്താവ് സഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി അപര്‍ണയുടെ അമ്മ രംഗത്ത് എത്തിയിട്ടുണ്ട്. മകളുടെ വീട്ടില്‍ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.
മരിക്കുന്നതിന്‍റെ അന്ന് രാവിലെ അവള്‍ ഇവിടെ വന്ന് സന്തോഷമായി ഇറങ്ങിപ്പോയതാണ്. വൈകുന്നേരമായപ്പോള്‍ എന്നെ വിളിച്ചു പറയുകയാണ്.. ‘അമ്മാ.. ഞാന്‍ പോവുന്ന്,എനിക്കിത് പറ്റത്തില്ലെ’ന്ന്. അവര് തമ്മില്‍ എന്തോ പ്രശ്നമുണ്ടായി. ഇടയ്ക്കിടയ്ക്ക് ഇഷ്യൂസ് ഉണ്ടാകാറുണ്ട്. എന്നാലും ഞാന്‍ പറയും മക്കളേ നീ സമാധാനപ്പെട്. നീ ഉണ്ടാക്കിയെടുത്ത ജീവിതമല്ലേ എന്ന്. അവള്‍ക്ക് ഒരുപാട് മാനസിക വിഷമം ഉണ്ടായിരിക്കും. യെവന്‍ കാരണം ഒരുപാട് ദുഃഖവും വിഷമവും ഉണ്ടായിട്ടുണ്ട്. ഇത്രയും പറഞ്ഞിട്ട് ഞാന്‍ പോവുകയാണെന്ന് പറഞ്ഞു. രണ്ട് മിനിറ്റ് കൂടി കഴിഞ്ഞ് എന്നെ വിഡിയോ കോള്‍ ചെയ്തതാണ്. ഞാന്‍ അന്നേരം തന്നെ സഞ്ജിത്തിനെ വിളിച്ച് പറഞ്ഞതാണ്. അപ്പോള്‍ ‘അവള്‍ അവിടെക്കിടന്ന് ചാവട്ട്, എനിക്ക് വയ്യ നോക്കാന്‍’ എന്ന് പറഞ്ഞ് ഇളയ കുട്ടിയുമായി അവന്‍ പുറത്തേക്കിറങ്ങി നിന്നു. നീ കതക് തല്ലിപ്പൊട്ടിച്ചെങ്കിലും നോക്കെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ പറഞ്ഞ് പറഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞാണ് അവന്‍ നോക്കിയത്. അപ്പഴേക്ക് എന്റെ പിള്ള പോയെന്നാണ് അമ്മ പറഞ്ഞത്
സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നതിനൊപ്പം അപര്‍ണ കരമനയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തിരുന്നു. മക്കളെ നോക്കാന്‍ ആരുമില്ല എന്ന് പറഞ്ഞാണ് പതിനഞ്ച് ദിവസം മുന്‍പ് അപര്‍ണ ജോലി രാജിവച്ചത്. അഭിനയിക്കുന്നതില്‍ സെലക്ടീവ് ആകാന്‍ കാരണവും മക്കള്‍ തനിച്ചാവുമോ എന്ന പേടി കൊണ്ടായിരുന്നു. ആ മക്കളെ എന്നന്നേക്കുമായി തനിച്ചാക്കിയാണ് ഇപ്പോള്‍ അപര്‍ണ പോയത്.