സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായിരുന്നു അപർണ്ണ; 15 ദിവസം മുൻപ് നടന്നത്

സിനിമ – സീരിയല്‍ നടി അപര്‍ണ മരണപ്പെട്ടു എന്ന വാര്‍ത്തയോടെയാണ് ഇന്ന് കേരളം ഉണര്‍ന്നത്. അതുമൊരു സ്വാഭാവിക മരണമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, ഇതൊരു ആത്മഹത്യ തന്നെയാണ് എന്ന നിഗമനത്തിലാണ്. പക്ഷെ അപര്‍ണ ഇതെന്തിനു ചെയ്തു എന്നാണ് എല്ലാവരുടെയും നടുക്കം.

ഭർത്താവുമായുള്ള പ്രശ്നങ്ങളായിരിക്കാം ആത്മഹത്യ കാരണം എന്നാണ് അപർണയുടെ സഹോദരി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഭർത്താവിൻ്റെ അമിത മദ്യപാനവും അവഗണനയും അപർണയെ വളരെയധികം വിഷമിപ്പിച്ചിരുന്നു എന്നും സഹോദരി പറഞ്ഞു . ആശുപതിയിൽ നിന്നും അപർണ്ണയുടെ മൃതദേഹം പുറത്തേക്ക് കൊണ്ടുവരുമ്പോൾ വിലവിളിച്ച കരയുന്ന ഭർത്താവിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കണ്ടുനിന്നവർക്കാർക്കും ആ കാഴ്ച സഹിക്കാനായില്ല

സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി കൂടിയായിരുന്നു അപർണ്ണ. തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായിരുന്നു അപർണ ഒരു വർഷത്തോളമായി. എന്നാൽ കൃത്യം പതിനഞ്ച് ദിവസം മുൻപ് മറ്റൊരു സംഭവം നടന്നിരുന്നു. 15 ദിവസം മുൻപ് അപർണ്ണ പെട്ടെന്ന് ജോലി രാജിവച്ചു. കുട്ടികളെ നോക്കാൻ മറ്റാരുമില്ലെന്നാണ് രാജി വയ്ക്കാൻ കാരണമായി പറഞ്ഞത്. കുടുംബ പ്രശ്നമാണ് കാരണമെന്നും കരുതുന്നു.

അതേസമയം അപർണ്ണയുടെ മരണം സഹപ്രവർത്തകർക്ക് ആർക്കും ഉൾക്കൊള്ളാനായിട്ടില്ല
നടൻ മനോജ് കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ

പ്രിയ സോദരി അപർണ്ണേ …
എന്തിനീ അവിവേകം കാണിച്ചു ….???!!!
നൊന്തു പ്രസവിച്ച നിന്റെയാ കുഞ്ഞുങ്ങളേ നിനക്കൊന്ന് ഓർക്കാമായിരുന്നില്ലേ ..
ആദരാഞ്ജലികൾ ….

വിശ്വസിക്കാൻ പറ്റുന്നില്ല എന്നാണ് അപർണ്ണയുടെ ചിത്രം പങ്കിട്ട് ശാലു കുര്യൻ കുറിച്ചത്

കഴിഞ്ഞ ദിവസം വൈകുന്നേരം അമ്മയെ ഫോണിൽ വിളിച്ച് കുടുംബ പ്രശ്നങ്ങളെക്കുറിച്ച് അപർണ സംസാരിച്ചിരുന്നു എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അപർണ അവസാനമായി സന്ദേശം അയച്ചത് അമ്മയ്ക്കാണ്. അമ്മയെ വീഡിയോ കോൾ ചെയ്ത അപർണ താൻ പോകുന്നതായി പറഞ്ഞു. വീട്ടിലെ ചില പ്രശ്നങ്ങൾ പറഞ്ഞ് അപർണ ഏറെ സങ്കടപ്പെട്ടു കരയുകയും ഫോൺ കട്ടാക്കുകയുമായിരുന്നു. അതിനു ശേഷം അമ്മയ്ക്കെത്തിയ ഫോൺ വിളി അപർണ മരിച്ചുവെന്ന വാര്‍ത്തയിരുന്നു.

ഒട്ടേറെ സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അപർണ നായർ. 2009ലെ മേഘതീർത്ഥം എന്ന ചിത്രത്തിലൂടെയാണ് സിനിമാ പ്രവേശം. അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. കടല്‍ പറഞ്ഞ കഥ ആണ് ഏറ്റവും ഒടുവിലത്തെ ചിത്രം. സഞ്ജിതാണ് ഭര്‍ത്താവ്. രണ്ടുമക്കളുണ്ട്.

Noora T Noora T :