വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്ത് നടന്‍ ആസിഫ് അലിയും ബിസിനസ്മാന്‍ സമീര്‍ ഹംസയും. വന്ദേഭാരത് യാത്ര സമയലാഭമാണ് എന്നാണ് ഇവരുടെ പ്രതികരണം. കൊച്ചിയില്‍ നിന്നും കോഴിക്കോടേക്ക് പോകാന്‍ വേണ്ടിയായിരുന്നു വന്ദേഭാരത് തിരഞ്ഞെടുത്തത്.
റോഡ് മാര്‍ഗം കൊച്ചിയില്‍ നിന്നു കണ്ണൂര്‍ എത്താന്‍ 6 മണിക്കൂറില്‍ കൂടുതല്‍ എടുക്കുമ്പോള്‍ വന്ദേഭാരതില്‍ 3.45 മണിക്കൂര്‍ കൊണ്ട് എത്താം. ഈ സമയലാഭം കൊണ്ടാണ് യാത്രയ്ക്ക് വന്ദേഭാരത് തിരഞ്ഞെടുത്തതെന്ന് ആസിഫ് അലി പറഞ്ഞു.
യൂറോപ്പ്, റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ അത്യാധുനിക ട്രെയിന്‍ ഗതാഗതം ഉപയോഗിച്ച വ്യക്തി എന്ന നിലയില്‍ വന്ദേഭാരത് സൗകര്യങ്ങള്‍ നല്ലതും മിതമായ നിരക്കിലുമാണെന്നാണ് സമീര്‍ ഹംസയുടെ അഭിപ്രായം.
അതേസമയം, നിരവധി ചിത്രങ്ങളാണ് ആസിഫ് അലിയുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ‘കാസര്‍ഗോഡ്’, ‘ഒറ്റ’, ‘കിഷ്‌കിന്ധ കാണ്ഡം’, ‘അടവ്’ എന്നീ സിനിമകളും ഒരു നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രവുമാണ് താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.