വീട്ടില്‍ കയറി ആക്രമിച്ചു; അജു അലക്‌സിനെതിരെ ബാല വക്കീല്‍ നോട്ടീസ് അയച്ചു

മാനനഷ്ടക്കേസുമായി നടന്‍ ബാല. യൂട്യൂബര്‍ ചെകുത്താൻ എന്ന് വിളിക്കുന്ന അജു അലക്‌സിനെതിരെ ബാല വക്കീല്‍ നോട്ടീസ് അയച്ചു. നടന്‍ തന്നെ വീട്ടില്‍ കയറി ആക്രമിച്ചു എന്നത് തെറ്റായ പ്രസ്താവനയാണ് എന്നാണ് നോട്ടീസില്‍ പറയുന്നത്.

ഇത് കൂടാതെ അജുവിനെതിരെ ക്രിമിനല്‍ കേസും ബാല ഫയല്‍ ചെയ്തിട്ടുണ്ട്. ബാല തോക്കുമായി ഫ്‌ളാറ്റില്‍ എത്തി ഭീഷണിപ്പെടുത്തി എന്നായിരുന്നു ചെകുത്താന്റെ ആരോപണം. താന്‍ തോക്കുമായി ചെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന വീഡിയോ ബാല പങ്കുവച്ചിരുന്നു.

ചെകുത്താന്റെ വ്യാജ ആരോപണം തന്റെ ബിസിനസിനെയും തന്നെ വിശ്വസിക്കുന്നവര്‍ക്കിടയിലും ആശയക്കുഴപ്പവും തെറ്റിദ്ധാരണയും ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ബാല പറയുന്നത്. യൂട്യൂബ് വഴി ചെകുത്താന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കണം, അപകീര്‍ത്തികരമായ വീഡിയോ പിന്‍വലിക്കണം എന്നിങ്ങനെയാണ് ബാലയുടെ ആവശ്യം.

ഇത് മൂന്ന് ദിവസത്തിനുള്ളില്‍ ചെയ്തില്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകുമെന്നാണ് ബാല പറയുന്നത്. ഇതോടൊപ്പം തന്നെ അജു അലക്‌സിനെതിരെ പാലാരിവട്ടം പൊലീസില്‍ മറ്റൊരു ക്രിമിനല്‍ കേസ് കൂടി ഫയല്‍ ചെയ്തിട്ടുണ്ട്. തനിക്കെതിരെ യൂട്യൂബര്‍ ഗൂഢാലോചന നടത്തി എന്നാണ് പരാതിയില്‍ പറയുന്നത്.

Noora T Noora T :