തിരിച്ച് റൂമിൽ എത്തിയപ്പോൾ വന്ന അറ്റാക്കിലാണ് അദ്ദേഹം വീക്കായത്; ക്രിട്ടിക്കൽ ഐ സി യു വിലാണ്, കാണാൻ സാധിച്ചില്ല; സിദ്ദിഖിനെ കാണാൻ പോയി വന്ന മേജർ രവിയുടെ പ്രതികരണം

അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ദിഖിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. നിലവിൽ എക്മോ സപ്പോർട്ടിലാണ് അദ്ദേഹമുള്ളതെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. സുഹൃത്തുക്കളും താരങ്ങളടക്കം നിരവധി പേരാണ് ആശുപതിയിലേക്ക് എത്തുന്നത് . സഹപ്രവർത്തകരായ ലാൽ, ബി ഉണ്ണികൃഷ്ണൻ, റാഫി എന്നിവർ ആശുപത്രിയിലെത്തി സിദ്ദിഖിനെ സന്ദർശിച്ചിരുന്നു.

സിദ്ദിഖിനെ കാണാൻ സംവിധായകൻ മേജർ രവിയും എത്തിയിട്ടുണ്ട്. തിരിച്ചിറങ്ങിയ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു

മാസ്ക് എടുത്തിരുന്നു. പക്ഷെ അദ്ദേഹത്തെ കാണാൻ സാധിച്ചില്ലെന്നാണ് മേജർ രവി പറയുന്നത്. ക്രിട്ടിക്കൽ ഐ സി യു വിലാണ്. ഹോസ്പിറ്റൽ മാനേജറെകണ്ടു. കുടുംബാംഗങ്ങളുമായി ഡോക്ടർസ് മീറ്റിംഗ് നടത്തുകയാണ്. ഫാമിലി തീരുമാനിക്കട്ടെ എന്താണ് വേണ്ടതെന്ന്. ആ ഒരു സ്റ്റേജിലാണ് നിൽക്കുന്നത് . ഫാമിലിയുമായി ഡോക്ടർമാർ തീരുമാനമെടുക്കുകയാണ്

മെനിയാന്ന് തിരിച്ച് റൂമിൽ വന്നതാണ്. പെട്ടെന്ന് ഹാർട്ട് അറ്റാക്ക് ഉണ്ടാവുകയിരുന്നു. തിരിച്ച് റൂമിൽ എത്തിയപ്പോൾ വന്ന അറ്റാക്കിലാണ് അദ്ദേഹം വീക്കായത്. നമുക്ക് പ്രാർത്ഥിക്കാം. നാല് മാസം മുൻപാണ് ഞങ്ങൾ ഒരു പരിപാടിയിൽ വെച്ച് അവസാനം കണ്ടത്. അന്നൊരു പ്രശ്നവുമയില്ലായിരുന്നു. ചിരിക്കുന്ന മുഖമായിരുന്നു. നമുക്ക് പ്രാർത്ഥിക്കാമെന്നാണ് മേജർ രവി പറഞ്ഞത്

ന്യൂമോണിയയും കരൾ രോഗബാധയും മൂലം സിദ്ദിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. എക്മോ സപ്പോർട്ടിലായിരുന്നു അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയത്. കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രശസ്ത സം‌വിധായകൻ ഫാസിലിനെ സഹായിച്ചു കൊണ്ടാണ് സിദ്ദിഖ് തന്റെ സം‌വിധാന ജീവിതം തുടങ്ങുന്നത്. ആദ്യ കാലങ്ങളിൽ കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെ കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേർക്കുന്നതും. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും സിദ്ധീഖ് ഹിറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. 2020 ല്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ബിഗ് ബ്രദറാണ് അവസാന ചിത്രം.

Noora T Noora T :