യൂട്യൂബറെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടൻ ബാലയ്ക്കു പിന്തുണയുമായി സംവിധായകൻ തരുൺ മൂർത്തി.
ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ
‘‘ബാല തന്നെയാണ് കോടതി. നെക്സ്റ്റ് ചെസ്റ്റ് നമ്പർ പ്ലീസ്.
എൻബി: ഓണ്‍ലൈനിലൂടെയും ഓഫ്‍ലൈനിലൂടെയും മോശം പറയുന്നവർക്കെതിരെ ഈ നാട്ടിൽ നിയമം ഇല്ലെങ്കില്‍ ഇതൊക്കെ തന്നെയാണ് കോടതി.’’–തരുൺ മൂർത്തി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
അതേസമയം ഈ വിഷയത്തിൽ പ്രതികരിച്ച് ബാല തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. താനുള്‍പ്പെടെയുള്ള വ്യക്തികളെ നീചമായി അധിക്ഷേപിക്കുന്ന ആളാണ് അജുവെന്നും അത് ചോദിക്കാനാണ് അയാളുടെ താമസസ്ഥലത്ത് പോയതെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു. അജുവിന്‍റെ വീട്ടില്‍ അതിക്രമം കാട്ടിയെന്ന പരാതിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് തെളിവുണ്ടോയെന്നായിരുന്നു ബാലയുടെ മറുചോദ്യം.
അജു അലക്സിന്റെ പരാതിയില്‍ നടന്‍ ബാലക്കെതിരെ പൊലീസ് കേസെടുത്തു. വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാന്‍. സംഭവത്തില്‍ ബാലക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെയുമാണ് തൃക്കാക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. വീടിന് അകത്ത് അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.