അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടു? രഞ്ജിത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിവാദത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായിട്ടായിരുന്നു സംവിധായകൻ വിനയൻ എത്തിയത്. രഞ്ജിത്തിനെതിരെ നിര്‍ണായക തെളിവ് മുഖ്യമന്ത്രിക്ക് വിനയൻ കൈമാറിയിരുന്നു

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിക്കൊപ്പമാണ് രഞ്ജിത്തിന്റെ ഇടപെ‌ടല്‍ സൂചിപ്പിക്കുന്ന ജൂറി അംഗങ്ങളുടെ പുറത്തുവരാത്ത ഒാഡിയോ ക്ളിപ്പും കൈമാറിയത്. ഇതിന് പിന്നാലെ അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരികവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. തന്റെ സിനിമയായ ‘പത്തൊമ്പതാം നൂറ്റാണ്ടി’ന് അവാര്‍ഡ് നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി വിനയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

അതേസമയം, തുടര്‍ച്ചയായി രണ്ടാംവര്‍ഷവും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടിരിക്കുന്നു എന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ രഞ്ജിത്ത് യോഗ്യനല്ലെന്ന് മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (മൈക്ക്) അഭിപ്രായപ്പെട്ടിരുന്നു.

Noora T Noora T :