സിനിമാ ചിത്രീകരണത്തിനിടെ സൂര്യാഘാതമേറ്റു; നടന്‍ രാകേഷ് ബാപത് ആശുപത്രിയില്‍

സിനിമാ ചിത്രീകരണത്തിനിടെ സൂര്യാഘാതമേറ്റ് നടന്‍ രാകേഷ് ബാപത് ആശുപത്രിയില്‍. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് നടന്‍.ദുബായില്‍ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് നടന് സൂര്യാഘാതമേറ്റത്.

താന്‍ സുരക്ഷിതമായ കൈകളിലാണെന്ന് അദ്ദേഹം പറഞ്ഞു. ദുബായിലെ ഷൂട്ടിംഗിന്റെ അപ്‌ഡേറ്റുകള്‍ രാകേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇതിനിടെയാണ് ആശുപത്രിയില്‍ നിന്നുള്ള ചിത്രവും താരം പങ്കുവച്ചത്.

ആരാധകര്‍ എന്തുപറ്റിയെന്ന് അന്വേഷിച്ചപ്പോഴാണ് താരം അസുഖത്തെ കുറിച്ച് പറഞ്ഞത്. തനിക്ക് പനിയും വിറയലും ഉണ്ടെന്നും രക്തസമ്മര്‍ദം ഗുരുതരമായ അവസ്ഥയിലാണെന്നും രാകേഷ് വ്യക്തമാക്കി. താന്‍ സുരക്ഷിതമായ കൈകളിലാണെന്ന് നടന്‍ പറഞ്ഞു.

എത്രയും പെട്ടെന്ന് സിനിമാ ചിത്രീകരണത്തിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നടന്‍ പറഞ്ഞു. അതേസമയം, യുഎഇയില്‍ കഴിഞ്ഞ രണ്ട് ദിവസമായി താപനില 49 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുകയാണ്.

Noora T Noora T :