252 കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങി! കലാസംവിധായകന്‍ നിതിന്‍ ദേശായി ആത്മഹത്യ ചെയ്യാൻ കാരണം ഇതോ? റിപ്പോർട്ടുകൾ ഇങ്ങനെ

കഴിഞ്ഞ ദിവസമാണ് ദേശീയ അവാര്‍ഡ് ജേതാവായ കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്വന്തം സ്റ്റുഡിയോയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മുംബൈ കര്‍ജാത്തിലുള്ള എന്‍.ഡി സ്റ്റുഡിയോയില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ആത്മഹത്യ ചെയ്യാന്‍ കാരണം വായ്പാ തിരിച്ചടവ് മുടങ്ങിയതു കൊണ്ടാണെന്ന് റിപ്പോര്‍ട്ടുകള്‍. 252 കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകള്‍ നിതിന്‍ ദേശായിക്കെതിരെ നടപടി സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്.

നിതിന്‍ ദേശായിയുടെ കമ്പനിയായ എന്‍ഡിയുടെ ആര്‍ട്ട് വേള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് 2016ലും 2018ലും ഇ.സി.എല്‍ ഫിനാന്‍സില്‍ നിന്ന് രണ്ട് വായ്പകളായി 185 കോടി രൂപ കടമെടുത്തു എന്നാണ് റിപ്പോര്‍ട്ട്. 2020 ജനുവരിയില്‍ അദ്ദേഹത്തിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ ആരംഭിച്ചു.

2021 മെയ് 7ന് സ്റ്റുഡിയോയിലുണ്ടായ തീപിടിത്തത്തിലും നാശനഷ്ടങ്ങളുണ്ടായി. ലഗാന്‍, ദേവദാസ് തുടങ്ങിയ സിനിമകളിലൂടെ പേരുകേട്ട കലാസംവിധായകനാണ് നിതിന്‍ ദേശായി. ജോധ അക്ബര്‍ പോലുള്ള സിനിമകള്‍ ചിത്രീകരിച്ചത് അദ്ദേഹത്തിന്റെ സ്റ്റുഡിയോയിലാണ്.

മികച്ച കലാ സംവിധായകനുള്ള ദേശീയ പുരസ്‌കാരം നാലു തവണ ലഭിച്ചിട്ടുണ്ട്. ഇതേ വിഭാഗത്തില്‍ മൂന്ന് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും ദേശായി നേടിയിട്ടുണ്ട്. 20 വര്‍ഷം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ അശുതോഷ് ഗവാരിക്കര്‍, രാജ്കുമാര്‍ ഹിറാനി, സഞ്ജയ് ലീലാ ഭന്‍സാലി തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Noora T Noora T :