‘രോമാഞ്ചം’ സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി

‘രോമാഞ്ചം’ സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി. സഹസംവിധായിക ഷിഫിന ബബിന്‍ ആണ് വധു. ഷിഫിന തന്നെയാണ് വിവാഹിതയായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അന്‍വര്‍ റഷീദ്, സമീര്‍ സാഹിര്‍ അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ വിവാഹത്തിന് എത്തിയിരുന്നു. അര്‍ജുന്‍ അശോകന്‍, ബിനു പപ്പു, നസ്രിയ നസിം, സിജു സണ്ണി, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

രോമാഞ്ചം സിനിമയില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി ഷിഫിന പ്രവര്‍ത്തിച്ചിരുന്നു.

അതേസമയം, ഈ വര്‍ഷത്തെ രണ്ട് ഹിറ്റ് സിനിമകളില്‍ ഒന്നാണ് രോമാഞ്ചം. 75 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നിന്നും നേടിയത്. രോമാഞ്ചത്തിന് ശേഷം ‘ആവേശം’ എന്ന ചിത്രമാണ് ജിത്തു ഒരുക്കാന്‍ പോകുന്നത്. ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രത്തിന്റെ നിര്‍മ്മാണം അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും.

Noora T Noora T :