നമ്മുക്ക് മണിപ്പുർ പോലെയുള്ള ചെകുത്താന്റെ നാട്ടിലെ കൂട്ട ബലാൽസംഘങ്ങളെ പറ്റി മാത്രം സംസാരിക്കാം…പ്രതിഷേധിക്കാം…കാരണം നമ്മൾ പുരോഗമനവാദികൾക്ക് ദൂരകാഴ്ചയുടെ കണ്ണട മാത്രമേ ധരിക്കാൻ പാടുകയുള്ളു എന്ന അലിഖിത നിയമമുണ്ടല്ലോ; ഹരീഷ് പേരടി

ആലുവയിൽ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. കുട്ടികൾക്ക് നേരെ കൈയ്യോങ്ങിയാൽ എല്ലാ ക്രിമനലുകളുടെയും സ്ഥാനം മോർച്ചറിയിലായിരിക്കും എന്ന് പറയാൻ വിപ്ലവം കണ്ടുപിടിച്ച ഒരു നേതാക്കളുമില്ലെന്നും ഹരീഷ് തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.

കുറിപ്പിന്റ പൂർണ്ണ രൂപം

വെറും അഞ്ച് വയസ്സുള്ള ഒരു പെൺകുട്ടി ദൈവത്തിന്റെ സ്വന്തം നാട്ടിൽവെച്ച് അതിക്രുരമായി കൊല്ലപ്പെട്ടിരിക്കുന്നു…കുട്ടികൾക്ക് നേരെ കൈയ്യോങ്ങിയാൽ എല്ലാ ക്രിമനലുകളുടെയും സ്ഥാനം മോർച്ചറിയിലായിരിക്കും എന്ന് പറയാൻ വിപ്ലവം കണ്ടുപിടിച്ച ഒരു നേതാക്കളുമില്ല…നമ്മുക്ക് മണിപ്പുർ പോലെയുള്ള ചെകുത്താന്റെ നാട്ടിലെ കൂട്ട ബലാൽസംഘങ്ങളെ പറ്റി മാത്രം സംസാരിക്കാം…പ്രതിഷേധിക്കാം…കാരണം നമ്മൾ പുരോഗമനവാദികൾക്ക് ദൂരകാഴ്ചയുടെ കണ്ണട മാത്രമേ ധരിക്കാൻ പാടുകയുള്ളു എന്ന അലിഖിത നിയമമുണ്ടല്ലോ..

മൂക്കിന് താഴെയുള്ള കാഴ്ചകളെ “ഒറ്റപ്പെട്ട” എന്ന ഏറ്റവും വെറുക്കപ്പെട്ട ഫ്യൂഡലിസ്റ്റ് വാക്ക് ഉപയോഗിച്ച് ഇത്തരം സംഭവങ്ങളെ മറയ്ക്കാൻ തിമിര തീസീസ് പഠിച്ച് എന്നോ പരിശീലനം നേടിയവരല്ലെ നമ്മൾ…ഭരണം മാറുന്നതുവരെ മൂക്കിന് താഴെയുള്ള കാഴ്ചകളെ നിരോധിക്കാം…മകളെ ജീവിക്കാൻ കേരളം തിരഞ്ഞെടുത്തതിന് മാപ്പ് … രക്ഷിതാക്കളെ ജാഗ്രതൈ.

Noora T Noora T :