ഫിറ്റ്‌നസ് കാത്തുസൂക്ഷിച്ചു യാതൊരു ദുശ്ശീലവും ഇല്ല ശബരിനാഥിന് യഥാർത്ഥത്തിൽ സംഭവിച്ചത് അതായിരുന്നു; കരുതിയിരിക്കുക

കഴിഞ്ഞ ദിവസമായിരുന്നു ആരാധകരെ ഞെട്ടിച്ച് കൊണ്ട് സീരിയൽ നടൻ ശബരിനാഥിന്റെ വേർപാട്. പെട്ടന്നുണ്ടായ ആ വിയോഗം കുടുംബത്തിനും സഹ ആരാധകർക്കും ഇപ്പോഴും വിങ്ങലായി മാറുകയാണ്. ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്ന ഒരു ദുശ്ശീലവും ഇല്ലാതിരുന്ന ശബരിയുടെ മരണം കൂട്ടുകാര്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു. ശബരിനാഥിന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്… ഈ ചോദ്യത്തിനുള്ള ഉത്തരം മെഡിക്കൽ ലോകത്തിന് പറയാനുണ്ട്

‘താൻ ദിനവും ചെയ്തുകൊണ്ടിരുന്ന ഒരു പ്രവർത്തി, അല്ലെങ്കിൽ ചെറുപ്പം മുതൽ സ്നേഹിച്ച ബാഡ്മിന്റൺ കളിക്കിടെയാണ് ശബരിയെ മരണം തട്ടിയെടുക്കുന്നത്. ഈ ബാഡ്മിന്റണും കാർഡിയാക് അറസ്റ്റും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നതായിരുന്നു മിക്ക ആളുകളുടെയും സംശയം. നിരവധി ആളുകളാണ് ഗൂഗിളിലൂടെ ശബരിയുടെ യഥാർത്ഥ മരണകാരണം സേർച്ച് ചെയ്തത്. ഇത് രണ്ടും തമ്മിൽ ബന്ധമില്ലെങ്കിലും കായികാധ്വാനവും കാർഡിയാക് അറസ്റ്റും തമ്മിൽ ബന്ധമുണ്ട് എന്നതൊരു മെഡിക്കൽ യാഥാർത്ഥ്യമാണ്. കാരണം വളരെ പ്രശസ്തരായ കായികതാരങ്ങൾക്കൊക്കെ ശബരിക്ക് സമ്പാദിച്ചപോലെയൊരു മരണം സംബന്ധിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇത്തരം മരണങ്ങൾക്ക് പിന്നിൽ ചില കാരണങ്ങളുണ്ടെന്ന് മെഡിക്കൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. . അപൂർവമായ ചില രോഗം കൊണ്ട് ഇത്തരത്തിലുള്ള മരണം സംഭവിക്കാമെന്ന് എറണാകുളം ലിസി ആശുപത്രിയിലെ കാർഡിയോളജി സീനിയർ കൺസൽട്ടന്റ് ഡോ.ജാബിർ അബ്ദുളളക്കുട്ടി പറയുന്നു.

മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. ഇത്തരമൊരു സാഹചര്യം വരാൻ പ്രധാന കാരണം എന്ന് പറയുന്നത് ഹൃദയത്തിന്റെ മസിൽ ഭിത്തികൾക്ക് കനം കൂടുതലുള്ളതാണ്. ഇത്തരക്കാർക്ക് മറ്റ് ലക്ഷണങ്ങളോ അസ്വസ്ഥതകളോ ഒന്നും കാണില്ല. ചിലപ്പോൾ അത്തരം ഫാമിലി ഹിസ്റ്ററി ഒക്കെയുണ്ടാവാം. അപ്പോഴും അതൊന്നും തിരിച്ചറിയപ്പെടാൻ പറ്റാത്ത സാഹചര്യം കാണും.രണ്ടാമത്തെ കാര്യം ഹൃദയത്തിന്റെ ഇലക്ട്രിക്കൽ സംവിധാനത്തിൽ വരുന്ന താളപ്പിഴകൾ. ആദ്യ ലക്ഷണം കാർഡിയാക് അറസ്റ്റും മരണവും തന്നെ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ചെറുപ്പക്കാരിൽ കൂടിവരുന്ന ഈ അസുഖത്തിനു പരിഹാരവും ഡോക്ടർ നിർദ്ദേശിക്കുന്നുണ്ട്.

പൊതുഇടങ്ങളിൽ ആളുകൂടൂന്ന സ്ഥലങ്ങളിലെല്ലാം ഡിഫിബ്രിലേറ്റർ വയ്ക്കുക എന്നതാണ് ഒരേയൊരു പരിഹാരം എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മെഷീനിന്റെ സഹായത്തോടെ ഹൃദയത്തിന് ഷോക്ക് അല്ലെങ്കിൽ ഇലക്ട്രിക് പൾസ് നൽകി സാധാരണ നിലയിലാക്കുക എന്നതാണ് ലക്ഷ്യം. അത് മാത്രം പോരാ, കാർഡിയാക് അറസ്റ്റാണോ എന്ന് തിരിച്ചറിയാനുള്ള അവബോധം കൂടി പൊതുജനതയ്ക്ക് വേണ്ടത് അനിവാര്യമാണ് എന്നും അദ്ദേഹം പറയുന്നു.

സി പി ആർ ലൂടെയല്ലാതെ കാർഡിയാക് അറസ്റ്റ് വന്ന ഒരു വ്യക്തിയെ രക്ഷിക്കാൻ പറ്റില്ലെന്നും വിദഗ്ധർ ചൂണ്ടി കാട്ടുന്നു. ഒരാൾക്ക് കാർഡിയാക് അറസ്റ്റ് ഉണ്ടായാൽ അപ്പോൾ തന്നെ സിപിആർ നൽകിയാൽ ചിലപ്പോൾ മരണത്തിൽ നിന്നും ഒരാളെ രക്ഷിക്കാൻ കഴിഞ്ഞേക്കുമെന്നും. സിപിആറിനെ കൂടാതെ, കൃത്രിമ ശ്വാസം നൽകുകയും, അധികം വൈകാതെ തന്നെ ആശുപത്രിയിൽ എത്തിക്കണം എന്നും വിദഗ്ദ്ധർ പറയുന്നുണ്ട്.

Noora T Noora T :