അവാർഡ് കിട്ടിയില്ലെങ്കിലും “മാളികപ്പുറം” മ കണ്ട ലക്ഷ കണക്കിന് ആളുകളുടെ മനസ്സിലെ ഏറ്റവും മികച്ച ബാലനടി പുരസ്‌കാരം ദേവനന്ദയ്ക്ക്; സന്തോഷ് പണ്ഡിറ്റ്

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യപിച്ചതിന് പിന്നാലെ മികച്ച ബാലനടിക്കുള്ള അവാർഡിനെ ചൊല്ലി വിഭിന്ന അഭിപ്രായങ്ങൾ വിവിധ ഭാ​ഗങ്ങളിൽ ഉയരുകയാണ്. മാളികപ്പുറം സിനിമയിൽ കല്ലു എന്ന കഥാപാത്രമായി എത്തിയ ദേവന്ദയ്ക്ക് ജൂറി പരാമർശം പോലും ലഭിച്ചില്ലെന്നാണ് ചർച്ചകൾ. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകാണ് സന്തോഷ് പണ്ഡിറ്റ്.

അവാർഡ് ലഭിച്ചില്ലെങ്കിലും മാളികപ്പുറം സിനിമ കണ്ട എല്ലാവരുടെയും മനസിൽ ദേവനന്ദാണ് മികച്ച ബാലനടിയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ

പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം
ജനകീയ അംഗീകാരത്തോളം വരില്ല മറ്റൊരു പുരസ്കാരവും….അവാർഡ് കിട്ടിയില്ലെങ്കിലും “മാളികപ്പുറം” സിനിമ കണ്ട ലക്ഷ കണക്കിന് ആളുകളുടെ മനസ്സിലെ ഏറ്റവും മികച്ച ബാലനടി പുരസ്‌കാരം തീർച്ചയായും ദേവനന്ദ എന്ന കുട്ടിക്ക് ഉണ്ടാവും…ഒരു സ്പെഷ്യൽ ജൂറി അവാർഡ് എങ്കിലും കൊടുക്കാമായിരുന്നൂ..കൂടുതൽ ജനങ്ങളുടെ പ്രീതിയാണ് ജനപ്രീതി.. കൊച്ചു കുട്ടികൾ പോലും തകർത്തഭിനയിച്ച ചിത്രം ആയിരുന്നു “മാളികപ്പുറം”..അതിനുള്ള അവാർഡ് ജനങ്ങൾ അപ്പോഴേ തിയേറ്ററുകളിൽ നൽകി കഴിഞ്ഞ്..വർത്തമാന കേരളത്തിൽ ഈ സിനിമയ്ക്കോ ഇതിലെ അഭിനേതാക്കൾക്കോ ഒരു അവാർഡ് നിങൾ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ ?എന്തൊക്കെ ആയാലും, സംസ്ഥാന അവാർഡ് നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ..(വാൽകഷ്ണം.. എൻ്റെ മനസ്സിൽ മികച്ച ബാലതരം ദേവനന്ദ -യും മികച്ച ജനപ്രീതി നേടിയ സിനിമ “മാളികപ്പുറ”വും ആണ്…..സംസ്ഥാന അവാർഡ് ആ സിനിമക്ക് കിട്ടില്ലെന്ന് നേരത്തെ തോന്നിയിരുന്നു..)

Noora T Noora T :